ഇന്ത്യ ഏതാണ്ട് ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. പൊതു പരിപാടികൾ റദ്ദാക്കുന്നു, സിബിഎസ്‍സി പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വരെ മാറ്റുന്നു, അതീവ ജാഗ്രത പ്രഖ്യാപിക്കുന്നു. അതേസമയം, ഇറ്റലിയിൽ മരണസംഖ്യ ഇരട്ടിക്കുമ്പോൾ, ലോകം ഭയപ്പാടിലാണ്. തത്സമയവിവരങ്ങൾ.
08:16 PM (IST) Mar 19
ഈ 22 മുതൽ രാവിലെ 7 മണിക്കും രാത്രി 10 മണിക്കും ഇടയിൽ എല്ലാ പൗരൻമാർ സ്വയം ജനതാ കർഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുത്.. റോഡിലിറങ്ങരുത്.
08:14 PM (IST) Mar 19
ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി കർഫ്യൂ പാലിക്കണമെന്ന് പ്രധാനമന്ത്രി.
08:13 PM (IST) Mar 19
ജനങ്ങൾ പരമാവധി വീടിന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി
08:13 PM (IST) Mar 19
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
07:57 PM (IST) Mar 19
ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
07:22 PM (IST) Mar 19
ബെംഗളൂരുവിൽ രണ്ട് പേർക്ക് കൊവിഡ് ഭേദമായി. ഗൂഗിൾ ജീവനക്കാരൻ, രോഗം ബാധിച്ച ഐടി ജീവനക്കാരൻ്റെ ഭാര്യ എന്നിവർ നാളെ ആശുപത്രി വിടും.
07:14 PM (IST) Mar 19
ദില്ലി: ജെഎൻയു ക്യാമ്പസ് പൂർണ്ണമായി അടയ്ക്കുന്നു. വിദ്യാർത്ഥികളോട് ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം നൽകി. ഈ മാസം 31 വരെ സർവകലാശാല അടച്ചിടും. നേരത്തെ അക്കാദമിക്ക് കാര്യങ്ങൾ മാത്രമായിരുന്നു റദ്ദാക്കിയത്
07:13 PM (IST) Mar 19
തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കിട്ടും. അതില്ലാത്തവര്‍ക്കു 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
07:11 PM (IST) Mar 19
തിരുവനന്തപുരം: നിലവിലെ പ്രതിസന്ധി നേരിടാൻ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ തൊഴില്‍ ഉറപ്പ് നടപ്പാക്കും.
07:06 PM (IST) Mar 19
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
Read more at: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 25 പേര്‍ ചികിത്സയില്‍ ...
07:06 PM (IST) Mar 19
തിരുവനന്തപുരം: ഇന്ന് ലഭിച്ച പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. ജില്ലയിൽ 23 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചു. എല്ലാം നെഗറ്റീവാണ്. ഇതിൽ ശ്രീചിത്രയിലെ ഡോക്ടർമാരുൾപ്പെടെ ഏഴ് ജീവനക്കാരുടെ ഫലവും ഉൾപ്പെടുന്നു
Read more at: ശ്രീചിത്ര ആശുപത്രിയിൽ ആശ്വാസം ; ഡോക്ടര്‍മാര്‍ അടക്കം ഏഴ് പേര്‍ക്ക് കൊവിഡ് ഇല്ല ...
06:30 PM (IST) Mar 19
തിരുവനന്തപുരം: സമൂഹത്തിന്‍റെ സൂചന ഇതുവരെ ഇല്ലെന്ന് കേന്ദ്രം
06:00 PM (IST) Mar 19
ദില്ലിയിൽ എല്ലാ റസ്റ്റോറൻറുകളും 31 വരെ അടച്ചിടും. 20 പേരിൽ കൂടുതലുള്ള ആൾക്കൂട്ടത്തിന് വിലക്ക്.
05:53 PM (IST) Mar 19
ദില്ലി: ഇറാനിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഒരു ഇന്ത്യൻ പൗരൻ മരിച്ചു.
05:49 PM (IST) Mar 19
ദില്ലി: രോഗ വ്യാപനം തടയാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ, 10 വയസിന് താഴെ പ്രായമുള്ളവരും 65 വയസിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം. മെഡിക്കൽ പ്രൊഫഷണൽസും സർക്കാർ ജീവനക്കാരും ഒഴികെയുള്ള മുതിർന്ന പൗരൻമാർക്കാണ് ഉപദേശം.
05:31 PM (IST) Mar 19
ദില്ലി: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങാൻ അനുവദിക്കില്ല. മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
05:14 PM (IST) Mar 19
ദില്ലി: ഇന്ത്യയിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. രാജ്യത്തെ നാലാമത്തെ മരണമാണ് സ്ഥിരീകരിക്കപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ്.
05:09 PM (IST) Mar 19
തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനുള്ള യുജിസി നിർദേശം തള്ളി കേരളം. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലേയും പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച കർശന മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ടു പരീക്ഷകൾ പൂർത്തിയാക്കുമെന്നാണ് കേരളത്തിലെ സർവകലാശാലകളുടെ നിലപാട്. ഇക്കാര്യം ഉടനെ യുജിസിയെ അറിയിക്കും.
Read more at: യുജിസി നിർദേശം തള്ളി സർക്കാർ: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും ...
05:08 PM (IST) Mar 19
കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്‍റെ ഭാഗമായി തിരുപ്പതി ക്ഷേത്രവും അടച്ചു. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
05:06 PM (IST) Mar 19
കാസർകോട്: കൊവിഡ്-19 രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമെര്‍പ്പെടുത്തുമെന്ന് കാസർകോട് ജില്ലാ കളക്ടർ. കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപത്രിയും കാഞ്ഞങ്ങാട് അരമന ആശുപത്രിയുടെ ഒരു ബ്ലോക്കും ഇതിനായി ഏറ്റെടുക്കും. വിദേശത്ത് നിന്ന് വന്ന രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ പാര്‍പ്പിക്കുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കാസര്‍കോട് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളൂം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബല്ലാ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളൂം ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
05:04 PM (IST) Mar 19
ദില്ലി: ഇറാനിലെ സ്ഥിതി ഗുരുതരമെന്നും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ അവിടെ തന്നെ തങ്ങുന്നതാണ് ഉചിതമെന്നും വിദേശകാര്യമന്ത്രാലയം രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ കരുതൽ നല്‍കുന്നുണ്ടെന്നും രോഗം ഭേദമായശേഷം ഇവരെ തിരിച്ചെത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
05:00 PM (IST) Mar 19
തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന 18 ട്രെയിനുകൾ കൊവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ റദ്ദാക്കി. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ എക്സ്പ്രസ്, കോയമ്പത്തൂർ- മംഗളൂരു ഇന്റസിറ്റി, എറണാകുളം- ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ്, എന്നിവയുടെ ഇരുവശത്തേക്കുമുള്ള സർവീസുകളും റദ്ദാക്കി. എട്ട് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
04:50 PM (IST) Mar 19
ചെന്നൈ: ചെന്നൈയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഐയർലൻഡ് സ്വദേശിയായ വിദ്യാർത്ഥിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 17നാണ് വിദ്യാർത്ഥി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. ചെന്നൈയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണ് ഇത്.
04:17 PM (IST) Mar 19
കൊവിഡ് 19 പശ്ചാത്തലത്തിൽ ഇടുക്കിയിൽ ഏഴ് സ്വകാര്യ ആശുപത്രികളുമായി ആരോഗ്യ വകുപ്പ് ധാരണയിലെത്തി. നിരീക്ഷണത്തിനായി ആശുപത്രികൾ 67 മുറികളും നാല് വാർഡുകളും നൽകും. 36 വെൻറിലേറ്ററുകളും നൽകും. ജില്ലയുടെ എല്ലാ ഭാഗത്തുമുള്ള ആശുപത്രികൾ പട്ടികയിലുണ്ട്.
04:16 PM (IST) Mar 19
കർണാടകത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ച കലബുറഗിയിൽ 144 പ്രഖ്യാപിച്ചു.
04:15 PM (IST) Mar 19
ഛത്തീസ്ഗഡിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ റായ്‌പൂരിലും അടിയന്തരാവസ്ഥയാണ്. ആളുകൾ കൂടുന്നത് തടയാനാണ് നടപടിയെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ.
04:15 PM (IST) Mar 19
സ്വകാര്യ ആശുപത്രികളിലും ലാബുകളിലും രോഗ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
04:13 PM (IST) Mar 19
വാഗ അതിർത്തി അടച്ചെന്ന് പാകിസ്ഥാൻ.
04:13 PM (IST) Mar 19
സിറോ മലബാർ സഭ ദില്ലി അതിരൂപതാ ഇടവകകളിലെ കുർബാനകൾ ഈമാസം 31 വരെ നിർത്തി വച്ചു. സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന് അതിരൂപത.
04:04 PM (IST) Mar 19
കൊവിഡ് 19 രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി കോഴിക്കോട് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വഴിപാടുകൾക്കും 6 ക്ഷേത്ര ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
04:03 PM (IST) Mar 19
ഭൂരിഭാഗം അന്താരാഷ്ട്ര സർവീസുകളും നിർത്തി വയ്ക്കുകയാണെന്നു സ്‌പൈസ് ജെറ്റ്. ഞായറാഴ്ച മുതൽ ഏപ്രിൽ 30 വരെയാണ് സർവീസ് നിർത്തുന്നത്.
04:02 PM (IST) Mar 19
യാത്രാ വിലക്കിനെ തുടർന്ന് സിംഗപ്പൂർ എയർപോർട്ടിൽ കുടുങ്ങിയ 97 ഇന്ത്യക്കാരെ ഇന്ത്യയിൽ എത്തിക്കാൻ നടപടി. ഇവരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്ന് സിംഗപ്പൂർ എംബസി. ഇതിനായി സിംഗപ്പൂർ എയർലൈൻസിന്‍റെ വിമാനം തയ്യാറാക്കി. മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് 97 ഇന്ത്യക്കാർ സിംഗപ്പൂരിലെ ചായ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
04:01 PM (IST) Mar 19
യാത്രാ നിയന്ത്രണവുമായി ഛത്തീസ്‌ഗഡ് സർക്കാർ. അന്തർ സംസ്ഥാന ബസുകൾക്ക് സംസ്ഥാനത്ത് വിലക്ക്.
04:00 PM (IST) Mar 19
കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ തീരുമാനം. ഇതിനായി സ്വകാര്യ ആശുപത്രികൾ താത്കാലികമായി ഏറ്റെടുക്കും. കാസർകോട് ഗവൺമെന്‍റ് കോളേജിലും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കും. വാർഡ് തല ജാഗ്രതാ സമിതികൾ രൂപികരിക്കും. വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധനക്കായി ആശുപത്രികളിലെത്തിക്കുന്ന ചുമതല സർക്കാർ ഏറ്റെടുക്കും. കെഎസ്ആർടിസി ബസുകൾ ഇതിനായി ഉപയോഗിക്കും.
03:58 PM (IST) Mar 19
കേന്ദ്രസർക്കാർ ജീവനക്കാർക്കും വർക് അറ്റ് ഹോം ജോലി ക്രമീകരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി. ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാരിൽ 50 ശതമാനത്തിനും വീട്ടിലിരുന്ന് ജോലി ചെയ്യാം.
03:56 PM (IST) Mar 19
പഞ്ചാബിൽ നാളെ മുതൽ പൊതു ഗതാഗത നിരോധനം. ബസുകൾ, ഓട്ടോകൾ എന്നിവയ്ക്കാണ് നിരോധനം. തീവണ്ടികൾ സർവീസ് നടത്തും.
03:54 PM (IST) Mar 19
അട്ടാരി വാഗാ അതിർത്തി വഴി എത്തിയ 43 ഇന്ത്യക്കാരെ അമൃത്സറിൽ കരുതൽ കേന്ദ്രത്തിൽ ആക്കി. ഇതിൽ 29 പേർ ദുബായിൽ നിന്നു മടങ്ങിയവരും 14 പേർ പാകിസ്ഥാനിൽ വിദ്യാർത്ഥികളുമാണ്.
03:53 PM (IST) Mar 19
ചെന്നൈയിൽ സാമൂഹ്യവ്യാപനം സംശയിച്ച് ആരോഗ്യവകുപ്പ്. നിരവധി ആളുകൾ വരികയും പോവുകയും ചെയ്യുന്ന എംജിആർ സെൻട്രൽ റെയിൽവേസ്റ്റേഷൻ വഴി ദില്ലിയിൽ നിന്ന് എത്തിയ യുപി സ്വദേശിയുടെ സമ്പർക്കപ്പട്ടിക എങ്ങനെ തയ്യാറാക്കുമെന്നറിയാതെ നിൽക്കുകയാണ് തമിഴ്‍നാട് ആരോഗ്യവകുപ്പ്. കൊവിഡിന്‍റെ സാമൂഹ്യവ്യാപനം എങ്ങനെ തടയാമെന്നതിൽ ഒരു ധാരണയും ആരോഗ്യവകുപ്പിനില്ല.
Read more at: കൊവിഡ്: തമിഴ്‍നാട്ടില്‍ സമൂഹ വ്യാപനമെന്ന് സംശയം; ആശങ്കയിൽ ആരോഗ്യവകുപ്പ്
03:40 PM (IST) Mar 19
കൊവിഡ് - 19 പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ വൈദ്യുതി ചാർജ് - വെള്ളക്കരം എന്നിവ അടക്കുന്നതിന് 30 ദിവസത്തെ സാവകാശം അനുവദിച്ചു. പിഴ കൂടാതെയാണ് 30 ദിവസം അനുവദിച്ചത്.
03:39 PM (IST) Mar 19
മഹാരാഷ്ട്രയിൽ ആകെ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 49 പേർക്കെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ.