തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ശ്രിചിത്ര ആശുപത്രിയിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് തെല്ല് ആശ്വാസം. ഏഴ് ഡോക്ടര്‍മാരുടെ പരിശോധന ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിൽ 23 പേരുടെ പരിശോധനാ ഫലം ആണ് ഇന്ന് കിട്ടിയത്. ഇതിൽ  എല്ലാം നെഗറ്റീവാണ്.  ശ്രീ ചിത്രയിലെ ഡോക്ടർമാരുൾപ്പെടെ ഏഴ് ജീവനക്കാരുടെ ഫലവും ഉൾപ്പെടുന്നു .

സ്പെയിനിൽ ഉപരിപഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ശ്രീ ചിത്ര  ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടക്കം എഴുപതോളം പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. അതിൽ ഏഴ് പേരുടെ ഫലമാണ് ഇതിനകം ലഭ്യമായിച്ചുള്ളത്. വലിയൊരു ആശങ്കക്ക് വകയില്ലെന്ന വിയിരുത്തലാണ് നിലവിൽ ആരോഗ്യ വകുപ്പിന് ഉള്ളത്. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക