ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയുമുണ്ടാകും. പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയും തോമസ് ജെ നെറ്റോയും തോമസ് തറയിലും പങ്കെടുക്കും.

12:17 AM (IST) Apr 04
ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി
11:49 PM (IST) Apr 03
അനധികൃതമായി വിദേശമദ്യം കടത്തിയതിന് നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ
11:22 PM (IST) Apr 03
ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വണ്ടൂർ ചെള്ളിത്തോട് വെച്ചാണ് സംഭവം. എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്
11:22 PM (IST) Apr 03
എഫ്സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു.
10:53 PM (IST) Apr 03
ഇടിമിന്നലേറ്റ് 13 കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വയോധിക മരിച്ചു. അമ്പൂരി തട്ടാമുക്ക് സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്.
10:15 PM (IST) Apr 03
പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചയാൾക്കെതിരെ കേസെടുക്കാൻ നിർദേശം. അടൂർ സ്വദേശി രാജീവ് തെങ്ങമത്തിനെതിരെയാണ് കേസെടുക്കാൻ നിർദേശം
09:31 PM (IST) Apr 03
ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കത്തിൽ പങ്കാളിയാവില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചു. നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം
09:11 PM (IST) Apr 03
സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണിനെ തമിഴ്നാട്ടിലെ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിലൂടെ തിരുവനന്തപുരത്തെ 9 സീറ്റുകളിലെ സഭാ വോട്ടുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഈ നീക്കം ഗുണം ചെയ്യുമെന്നും, സഭയെ പരിഗണിക്കുന്ന പാർട്ടിയെ കൈവിടില്ലെന്നും പ്രവീൺ വ്യക്തമാക്കി
08:53 PM (IST) Apr 03
53 വർഷങ്ങൾക്ക് ശേഷം ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ പകർത്തി ആർട്ടെമിസ് - 2 സംഘം. 54 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്.
08:25 PM (IST) Apr 03
ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു.
08:13 PM (IST) Apr 03
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ, രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സി പി എം വിട്ട വി കുഞ്ഞിക്കൃഷ്ണന്റെ പേര് പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. പയ്യന്നൂരിലെ ഇടതുപക്ഷ കോട്ടയിൽ ഒരു വിള്ളലും വീഴ്ത്താൻ ആർക്കും കഴിയില്ലെന്നും, എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനന്റെ വിജയത്തിനായി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
07:47 PM (IST) Apr 03
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ രൂക്ഷമായ ആഭ്യന്തര കലഹം. രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് കരൂർ എംപി ജ്യോതിമണി രംഗത്തെത്തി, വിജയസാധ്യതയുള്ളവരെ തഴഞ്ഞെന്നും അവർ കുറ്റപ്പെടുത്തി
07:21 PM (IST) Apr 03
തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വീണ ജോർജ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
07:04 PM (IST) Apr 03
ഇറാൻ യുദ്ധം ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം കാരണം ഭക്ഷ്യവിലകൾ ഇതിനകം കുതിച്ചുയരുകയാണ്, ഇത് തുടർന്നാൽ പല രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് യുഎൻ ആശങ്ക പ്രകടിപ്പിച്ചു
06:42 PM (IST) Apr 03
മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം.
06:38 PM (IST) Apr 03
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സി പി എം നേതാവ് എം സ്വരാജിനെതിരെ രൂക്ഷ വിമർശനവുമായി വി കുഞ്ഞിക്കൃഷ്ണൻ രംഗത്ത്. തർക്കബുദ്ധിയിൽ ആത്മരതി കൊള്ളുന്ന സ്വരാജ്, പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
06:17 PM (IST) Apr 03
ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു.
05:59 PM (IST) Apr 03
ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്. എസി ഘടിപ്പിക്കുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്.
05:50 PM (IST) Apr 03
വികസനം കാണാൻ തെലങ്കാനയിലേക്ക് ക്ഷണിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
05:44 PM (IST) Apr 03
27 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം, തർക്കം മുറുകിയതോടെ മേലൂർ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.
05:41 PM (IST) Apr 03
പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‍ലിയക്ക് സമുദായത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ നോട്ടീസ് അയച്ചു. എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണനെതിരെ വർഗീയ പ്രചാരണം നടന്നെന്ന പരാതിക്ക് പിന്നാലെയാണിത്. സ്ഥാനാർത്ഥിയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും
05:16 PM (IST) Apr 03
രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്ന് ബിനോയ് വിശ്വം. ഇടതുപക്ഷം അഭിമന്യുവിനൊപ്പമാണ് ഘാതകരുടെ ഒപ്പമല്ലെന്നും എസ്ഡിപിഐ പിന്തുണയിൽ ബിനോയ് വിശ്വം പ്രതികരിച്ചു.
04:43 PM (IST) Apr 03
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ അനൗൺസ്മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് സംഭവത്തിന് സമാനമാണിതെന്നും, തോൽവി ഉറപ്പായപ്പോൾ അധികാരം നിലനിർത്താൻ സിപിഎം വർഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു
04:21 PM (IST) Apr 03
അക്കാര്യത്തിൽ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണ്. അദ്ദേഹത്തെ കാറിൽ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണ്. അന്ന് മുഖ്യമന്ത്രി കാറിൽ കയറ്റിയില്ലെങ്കിൽ അതും വിവാദമായേനെയെന്നും എംഎ ബേബി
04:13 PM (IST) Apr 03
ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കാർ യാത്രക്കാർക്കും അപകടത്തിൽ പരിക്ക് പറ്റി. കാർ ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
03:56 PM (IST) Apr 03
ആദ്യം നിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. അന്ന് ആർഎസ്എസിനെ മാത്രം ഒഴിവാക്കി കൊടുത്തു. കോൺഗ്രസ് കൊണ്ടുവന്ന നിയമത്തെ ബിജെപി തീവ്രമാക്കി കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
03:05 PM (IST) Apr 03
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വമ്പൻ നേട്ടം കൈവരിച്ചിരിക്കുകയാണ്. Dhurandhar 2 Box office collection Aditya Dhar Ranveer Singh.
02:31 PM (IST) Apr 03
ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി.
02:28 PM (IST) Apr 03
പണമിടപാടിന്‍റെ പേരില്‍ തന്‍റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനില്‍.
01:49 PM (IST) Apr 03
ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു.
01:39 PM (IST) Apr 03
എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമായിരിക്കുകയാണ്.
01:25 PM (IST) Apr 03
ഈസ്റ്റര്‍, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്
01:20 PM (IST) Apr 03
സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർത്ഥി വൈദ്യുതിലൈനിൽ പിടിക്കുക്കയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു. ആർപിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സിനാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
01:19 PM (IST) Apr 03
കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഡീലാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ബിജെപിയുടെ ആക്ഷേപം. എന്നാൽ പ്രചരിക്കുന്ന ഫോട്ടോകൾ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും ആരോപണം ശരിയല്ലെന്നും റസാഖ് പ്രതികരിച്ചു.
01:01 PM (IST) Apr 03
തിരൂരങ്ങാടി നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്‍റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
12:56 PM (IST) Apr 03
സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞുവീണത്.
12:45 PM (IST) Apr 03
ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചിരുന്നു. അന്നത്തെ തമ്മിലടി പിന്നീട് സ്കൂളിന് പുറത്തേക്കും നീണ്ടു. മുതിർന്നവർ കൂടി അടിപിടിയിൽ ഇടപെട്ടതോടെ വൈരാഗ്യം കനത്തു. ഈ വൈരാഗ്യമാണ് പിന്നെയും കൂട്ടയടിയിലേക്ക് നീണ്ടത്.
12:34 PM (IST) Apr 03
പിന്നാലെയാണ് ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചത്. ഇപ്പോൾ വനത്തിനകത്തുള്ള കാട്ടാനയെ കുങ്കി ആനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
12:34 PM (IST) Apr 03
പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.
12:29 PM (IST) Apr 03
പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് പിടിയിലായത്