എഫ്സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു.

തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

ഒരു മണിക്കൂർ സഭാ പ്രതിനിധികളുമായി മന്ത്രി തുറന്ന ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് ശേഷം സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ബിജെപി നേതൃത്വത്തോട് മന്ത്രി ആവശ്യപ്പെട്ടു. സഭകളുടെ ആശങ്കകളും നിർദ്ദേശങ്ങളും രേഖാമൂലം അറിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു. സഭകൾ ഉന്നയിച്ച ആശങ്കകളിൽ ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി ലത്തീൻ കത്തേലിക്കാ അതിരൂപത വികാരി ജനറൽ മോൺസിഞൊർ യൂജിൻ പെരേര അറിയിച്ചു.