ആദ്യം നിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. അന്ന് ആർഎസ്എസിനെ മാത്രം ഒഴിവാക്കി കൊടുത്തു. കോൺഗ്രസ്‌ കൊണ്ടുവന്ന നിയമത്തെ ബിജെപി തീവ്രമാക്കി കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായി നിലപാടെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. നീ ആരാ എന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി എന്ന് പറയാൻ നേറ്റിവിറ്റി കാർഡ് വന്നു. ഇപ്പോൾ എഫ്സിആർഎ എത്ര ധൃതിപെട്ടാണ് നടപ്പിലാക്കുന്നത്. ഒരു സ്ഥാപനം കണക്ക് കൊടുക്കാൻ വൈകിയാൽ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ചാരിറ്റി പ്രവർത്തനത്തെ മറ്റൊരു കണ്ണിൽ കാണുന്നു. എഫ്സിആർഎ പിൻവലിക്കണം,

Add Asianetnews as a Preferred SourcegooglePreferred

ഈ നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം നിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. അന്ന് ആർഎസ്എസിനെ മാത്രം ഒഴിവാക്കി കൊടുത്തു. കോൺഗ്രസ്‌ കൊണ്ടുവന്ന നിയമത്തെ ബിജെപി തീവ്രമാക്കി കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൗരത്വ ബിൽ നടപ്പാക്കില്ല എന്ന് പറഞ്ഞ വാക്ക് എൽഡിഎഫ് പാലിച്ചു. നേറ്റിവിറ്റി കാർഡ് നടപ്പാക്കി. എന്തെ കോൺഗ്രസിന് ഈ വിഷയത്തിൽ ബിജെപിക്കെതിരെ പറയാൻ പറ്റാതെ പോകുന്നത്. പേരാവൂരിന്റെ പ്രതിനിധിയായി ശൈലജ ടീച്ചർ വരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.