രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വമ്പൻ നേട്ടം കൈവരിച്ചിരിക്കുകയാണ്. Dhurandhar 2 Box office collection Aditya Dhar Ranveer Singh.

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ബോക്സ് ഓഫീസിൽ വമ്പൻ നേട്ടം കൈവരിച്ചിരിക്കുകയാണ്. ആഗോള തലത്തിൽ 1500 കോടി രൂപ നേടിയ ചിത്രം ആദ്യ ഭാഗത്തിന്റെ കളക്ഷൻ നേട്ടത്തെയും മറികടന്നിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നേടുന്ന ചിത്രമെന്ന ഖ്യാതിയിലേക്ക് ധുരന്ധർ 2 വിന് കുറച്ച് ദൂരം മാത്രമേയുള്ളൂ. ഇതുവരെ 900 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 2 ആഴ്ചകൾക്കുള്ളിലാണ് ചിത്രത്തിന്റെ ഈ നേട്ടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.

ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം രണ്ടാം ഭാഗവും തുടരുമെന്ന സൂചനകളാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസകളാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.