സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞുവീണത്.
പാലക്കാട്: സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നാണ് വിവരം.



