27 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം, തർക്കം മുറുകിയതോടെ മേലൂർ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.

ചെന്നൈ: തർക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം, തർക്കം മുറുകിയതോടെ മേലൂർ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.

സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയാണ് ടിടി പ്രവീൺ. കേരളവുമായി ബന്ധപ്പെട്ട സമവാക്യങ്ങൾ, അതിർത്തി മണ്ഡലങ്ങളിൽ സ്വാധീനം ചെയ്യുമെന്നാണ് കോൺഗ്രസ്സ് വിലയിരുത്തൽ. കേരളത്തിൽ കണ്ണ് വച്ചുകൊണ്ടാണ് കന്യാകുമാരിയിലെ കോൺഗ്രസ്‌ സീറ്റ് പ്രഖ്യാപനം. തിരുവനന്തപുരം ജില്ലയിൽ വലിയ സ്വാധീനമുള്ള സഭയാണ്. നെയ്യാറ്റിൻകര, പാറശാല നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ സഭക്ക് സ്വാധീനമുണ്ട്.

28 വർഷമായി വിളവങ്കോട് താമസിക്കുന്നയാളാണെന്നും 50,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും പ്രവീൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധാരണി എതിരാളി ആയതിൽ സന്തോഷമുണ്ട്. വിളവങ്കോട് കോൺഗ്രസ്സ് മണ്ഡലമാണെന്നും ടിടി പ്രവീൺ പറഞ്ഞു. തിരുവനന്തപുരത്തെ 8-9 മണ്ഡലങ്ങളിൽ സിഎസ്ഐ സഭ നിർണായക ശക്തിയാണ്. താൻ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ആണ്. സഭയ്ക്ക് മര്യാദ നൽകിയ പാർട്ടിയെ ജനം കൈവിടില്ല. അതിനുള്ള പ്രവർത്തനം സഭയിൽ നിന്നുണ്ടാകും. യുഡിഎഫ് പിന്തുണയിൽ നാളെ തന്നെ തീരുമാനം ഉണ്ടാകുമെന്നും ടി.ടി.പ്രവീൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

YouTube video player