സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർത്ഥി വൈദ്യുതിലൈനിൽ പിടിക്കുക്കയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു. ആർപിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സിനാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. അറുപത് ശതമാനം പോള്ളലേറ്റ് പയ്യോളി സ്വദേശി സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർത്ഥി വൈദ്യുതിലൈനിൽ പിടിക്കുകയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. ആർപിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സിനാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Add Asianetnews as a Preferred SourcegooglePreferred