LIVE NOW
Published : Apr 02, 2026, 09:08 AM ISTUpdated : Apr 02, 2026, 11:53 PM IST

Malayalam News Live: മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്, ഫയർ ഫോഴ്സ് എത്തി തീയണച്ചു

Summary

നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാൻ ഇനി 7 നാൾ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. കളം പിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് മൂന്ന് മുന്നണികളും. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക.

fire at mannarkkad

11:53 PM (IST) Apr 02

മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്, ഫയർ ഫോഴ്സ് എത്തി തീയണച്ചു

വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. അതേസമയം സമീപത്ത് ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും ഭാഗികമായി കത്തി.

Read Full Story

11:31 PM (IST) Apr 02

പാം ബോണ്ടി പുറത്ത്; അറ്റോർണി ജനറൽ സ്ഥാനത്ത് നിന്നും നീക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് നടപടി

ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കൽ. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസുകൾ വേഗത്തിലാക്കാത്തതിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.

Read Full Story

11:14 PM (IST) Apr 02

രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു; കൗൺസിലർ സിന്ധു രാജനാണ് ഒന്നാം പ്രതി

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Read Full Story

10:48 PM (IST) Apr 02

യുഡിഎഫിന് ജനങ്ങളോട് പ്രതിബദ്ധതയില്ല, കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളതെന്നും മുഖ്യമന്ത്രി

നാടിന് വേണ്ട ഒരു പദ്ധതിയും യുഡിഎഫ് ചെയ്തിട്ടില്ല. പഴയ ഇരുണ്ടകാലം വരരുത് എന്ന് ജനങ്ങൾ തീരുമാനിച്ചതുകൊണ്ടാണ് എൽഡിഎഫിന് തുടർഭരണം ഉണ്ടായത്. 

Read Full Story

10:01 PM (IST) Apr 02

പഴയ നൂറ് രൂപ നോട്ട് നൽകി, കെഎസ്ആർടിസി ജീവനക്കാരനും യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

മൂവാറ്റുപുഴയിൽ നിന്ന് കയറിയ യാത്രക്കാരനാണ് പഴകിയ നൂറുരൂപ നോട്ട് നൽകിയത്. അത് വാങ്ങി ടിക്കറ്റ് നൽകാൻ കണ്ടക്ടര്‍ വിസമ്മതിച്ചു. വാക്കുതര്‍ക്കത്തിനിടെ കെഎസ്ആര്‍ടിസി ജീവനക്കാരും മറ്റ് യാത്രക്കാരിൽ ചിലരും പഴകിയ നോട്ട് നൽകിയയാളെ ചോദ്യം ചെയ്തു.

Read Full Story

09:43 PM (IST) Apr 02

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ്; അവൾക്കൊപ്പം എന്ന നിലപാട് പറയാതെ അമ്മ, നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്ന് പ്രതികരണം

സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അവൾക്കൊപ്പം എന്ന നിലപാട് പറയാതെ താരസംഘടന അമ്മ. സംവിധായകൻ്റെ പേരോ അവൾക്കൊപ്പം നിൽക്കുന്നുവെന്നോ പുറത്തിറക്കിയ കുറിപ്പിലില്ല.

Read Full Story

09:25 PM (IST) Apr 02

അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ക്രൂരമായി മർദിച്ച പ്രതി അറസ്റ്റിൽ

കുളത്തൂപ്പുഴയിൽ അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ ക്രൂരമായി ആക്രമിച്ച പ്രതി അറസ്റ്റിൽ. ആര്‍പിഎല്‍ എസ്റ്റേറ്റില്‍ കൂവക്കാട് ഒണ്‍-ഇ ഉന്നതിയിലെ മണിരാജാണ് പിടിയിലായത്. 

Read Full Story

09:18 PM (IST) Apr 02

ഫ്‌ളാറ്റില്‍ നിന്ന് മോഷണം നടത്തിയത് വീട്ടുജോലിക്കാരി തന്നെ; യുവതി അറസ്റ്റിൽ

കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് 50,000 രൂപയും 20 സ്വർണ നാണയങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. എരഞ്ഞിപ്പാലം സ്വദേശിയുടെ പരാതിയിൽ നടക്കാവ് പോലീസാണ് ചേളന്നൂർ സ്വദേശിനിയായ മിനിയെ പിടികൂടിയത്.
Read Full Story

09:07 PM (IST) Apr 02

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നു; പിവി അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നാണ് പരാതി. എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്.

Read Full Story

09:02 PM (IST) Apr 02

കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സംഭവത്തിൽ കെയർടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു

ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Full Story

08:07 PM (IST) Apr 02

പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ, വനിതാ സംവരണ ഭേദ​ഗതി ബില്ല് പാസാക്കാൻ വീണ്ടും ചേരും; ഏപ്രിൽ 16,17,18 തീയതികളിലാണ് ചേരുക

വനിതാസംവരണ ബിൽ പാസാക്കാനാണ് വീണ്ടും ചേരുന്നത്. അതേസമയം രാജ്യസഭ 16 വരെയാണ് പിരിഞ്ഞതായി അറിയിച്ചിരുന്നത്.

Read Full Story

08:04 PM (IST) Apr 02

കഞ്ചാവിന് പണം നൽകിയില്ല; സഹോദരി പുത്രൻ വീടിന് തീയിട്ടു, അറസ്റ്റ് ചെയ്ത് പൊലീസ്

കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന് ബന്ധുവിന്റെ വീടിന് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെല്ലുവിളിച്ചായിരുന്നു വീടിന് തീയിട്ടത്. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി

Read Full Story

07:19 PM (IST) Apr 02

കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; മിഠായി തെരുവിലെ കെട്ടിടത്തിലാണ് അപകടം, ആർക്കും പരിക്കില്ല

മിഠായി തെരുവിന് സമീപം മൊയ്തീൻ പള്ളി റോഡിൽ കെട്ടിടത്തിൻ്റെ സൺഷേയ്ഡ് തകർന്നു വീണു. കോർപറേഷൻ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. 50 വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ സൺഷേയ്ഡാണ് തകർന്നു വീണത്.

Read Full Story

06:53 PM (IST) Apr 02

ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കോൺ​ഗ്രസ് ഫണ്ടിലും വിശദീകരണം, വീഡിയോ

സർക്കാർ പൂർത്തീകരിച്ച ഒരു വീട്ടിലെങ്കിലും താമസിക്കുന്ന മനുഷ്യനെ കാണിച്ചു തരാമോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. 178 വീടുകൾ കൈമാറുന്ന ചടങ്ങ് മാത്രം നടത്തി. അത് പി ആർ വർക്ക് ആണ്. ഒരു വീട്ടിലും ആളുകൾക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമില്ലെന്നും ഒരു വീട്ടിൽ പോലും ആൾ താമസം ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ 

Read Full Story

06:53 PM (IST) Apr 02

കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം - അർഹതയുള്ള കുടുംബങ്ങൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങള്‍ക്കാണ് ഉത്തരവിന്‍റെ പ്രയോജനം ലഭിക്കുക.

Read Full Story

06:49 PM (IST) Apr 02

തെരഞ്ഞെടുപ്പ് ചൂടിൽ വീണ്ടും തിളച്ചുമറിയാൻ ധർമ്മടം, 10 ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി നാളെ എത്തും; പിണറായിക്ക് പേടിയെന്ന് എതിരാളി

പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനായി ധർമ്മടത്ത് തിരിച്ചെത്തുന്നു. മത്സരം കടുത്തതോടെ പിണറായിക്ക് ഭയമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് പരിഹസിക്കുമ്പോൾ, മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുകയാണ്

Read Full Story

06:18 PM (IST) Apr 02

കേരളത്തിൽ ഇത്തവണ ബിജെപി തരംഗമെന്ന് നരേന്ദ്രമോദി; മറ്റന്നാൾ വീണ്ടും കേരളത്തിലെത്തും, ഒരു മണിക്കൂർ സംവാദത്തിൽ എഫ്സിആർഎ പരാമർശിച്ചില്ല

കേരളത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗമാണുള്ളതെന്ന് നരേന്ദ്രമോദി. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയത്തിനായി നല്ല പ്രവർത്തനം നടക്കുന്നുണ്ട്. പാലക്കാട് പരിപാടിയിൽ ജനങ്ങളുടെ അത്യുൽസാഹം കണ്ടുവെന്നും തൃശൂരിൽ റോഡ് ഷോയും നടത്തിയെന്നും മോദി.

Read Full Story

06:11 PM (IST) Apr 02

ഇറാൻ ജനത ഒന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴേ സജ്ജം; കരയുദ്ധമെങ്കിൽ ആയുധമേന്തിയ കുടുംബങ്ങളെയാകും കാണുകയെന്ന് ട്രംപിന് സ്പീക്കറുടെ മുന്നറിയിപ്പ്

കരയുദ്ധ ഭീഷണി ഉയർന്നതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ. കരയുദ്ധം ആരംഭിച്ചാൽ 70 ലക്ഷത്തോളം സാധാരണ ജനങ്ങൾ സൈന്യത്തോടൊപ്പം ആയുധമെടുക്കുമെന്നും രാജ്യത്തേക്ക് അതിക്രമിച്ചു കയറുന്നവർ ആയുധമേന്തിയ കുടുംബങ്ങളെയാകും കാണുകയെന്നും സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് വ്യക്തമാക്കി

Read Full Story

05:50 PM (IST) Apr 02

'പൈതലാം യേശുവേ' ഉള്‍പ്പെടെ 100ലധികം ഗാനങ്ങള്‍; ജനപ്രിയ ​ക്രൈസ്തവ ​ഗാനങ്ങളിലൂടെ പ്രശസ്തൻ; ഫാദർ ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

ദൈവശാസ്ത്ര അധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമാണ്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

 

Read Full Story

05:48 PM (IST) Apr 02

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു, സീനിയർ സിവിൽ പൊലീസ് ഓഫിസറിനാണ് മർദ്ദനമേറ്റത്; മ്യൂസിയം സ്റ്റേഷനിൽ പരാതി

കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു.

Read Full Story

05:12 PM (IST) Apr 02

ഈ നാട് ഭരിക്കുന്നത് ഭീരുക്കളാണ്, അധികാരത്തിൽ തുടരാൻ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നു; പിണറായിക്കെതിരെ പ്രിയങ്ക ഗാന്ധി

പിണറായി സ്വയം രക്ഷിക്കാൻ മോദിക്ക് കീഴടങ്ങുന്നു. മോദി അമേരിക്കക്കും ഇസ്രായേലിനോടും കീഴടങ്ങുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. യുഎസ് കരാർപ്രകരം ഇന്ത്യക്ക് എന്തു ചെയ്യാനും ഇനി അമേരിക്കയുടെ അനുമതി വേണ്ടിവരും.

Read Full Story

05:02 PM (IST) Apr 02

എഫ്സിആർഎ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണു; ജോൺ ബ്രിട്ടാസ്

തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലേത് പോലെ ബിജെപിക്ക് ഒപ്പം നിൽക്കേണ്ടവരാണ് കോൺഗ്രസ്. ഞങ്ങൾ അതുകൂടി ജനങ്ങളോട് പറയുമെന്നും ബ്രിട്ടാസ് പറഞ്ഞു.

Read Full Story

05:00 PM (IST) Apr 02

ട്രംപിന്‍റെ പ്രസംഗത്തിന് പിന്നാലെ 'കെണി' മണത്തറിഞ്ഞ് ഇറാൻ, കരയുദ്ധത്തിനൊരുങ്ങാൻ സൈന്യത്തിന് കർശന നിർദ്ദേശം നൽകി സൈനിക മേധാവി

ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ, ഏതുനിമിഷവും ഉണ്ടാകാവുന്ന കരയുദ്ധത്തിന് സജ്ജരാകാൻ ഇറാൻ സൈനിക മേധാവി സൈന്യത്തിന് നിർദ്ദേശം നൽകി. ഇറാന്റെ സൈനിക ശേഷി തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

Read Full Story

04:51 PM (IST) Apr 02

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.

Read Full Story

04:13 PM (IST) Apr 02

നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് പിഎംഎ സലാം; നൂർബിന പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകാനില്ലെന്ന് സാദിഖലി തങ്ങൾ

നൂർബിന റഷീദിനെതിരെ വിമർശനവുമായി ലീ​ഗ് നേതാക്കൾ. നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്നും ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം . കടുത്ത അച്ചടക്ക ലംഘനമാണ് നൂർബിന നടത്തിയതെന്നും പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോടാണ് പറഞ്ഞതെന്നും സലാം

Read Full Story

03:59 PM (IST) Apr 02

നേമത്തിനായി വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് രാജീവ് ചന്ദ്രശേഖർ; ജയിച്ചാൽ ത്രീ ടയർ വികസനം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി

നേമം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഒരു വികസന മാർഗ്ഗരേഖ പുറത്തിറക്കി. ആറ്റുകാൽ ടൗൺഷിപ്പ്, കിരീടം പാലം നവീകരണം, വെള്ളായണി കായൽ ടൂറിസം എന്നിവയുൾപ്പെടെ ത്രീ ടയർ വികസന മാതൃകയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര-കോർപ്പറേഷൻ ഭരണ സഹകരണത്തോടെ മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു

Read Full Story

03:35 PM (IST) Apr 02

'ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്? രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണം' - ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി

രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച വിഷ്ണുവർധൻ തട്ടിപ്പുകാർ മാത്രം എഫ്സിആർഎ നിയമഭേദ​ഗതി ഭയക്കണമെന്നും ചൂണ്ടിക്കാട്ടി.

Read Full Story

03:23 PM (IST) Apr 02

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എംവി ഗോവിന്ദൻ; 'അവര് നിലപാട് പറഞ്ഞാൽ സിപിഎം വ്യക്തമാക്കാം'

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് എംവി ഗോവിന്ദൻ. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ. വർഗീയ പാർട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാട് ഉണ്ടെന്നും എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

Read Full Story

03:06 PM (IST) Apr 02

ഇതാണ് സിനിമയിലെ ഐസിയുടെ അവസ്ഥ, ആരെയും കാത്തുനിൽക്കാതെ രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാട്ടിയ യുവനടിക്ക് സലാം - #അവൾക്കൊപ്പം ഡബ്ല്യുസിസി

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അതിജീവിതയ്ക്ക് വിമെൻ ഇൻ സിനിമ കളക്ടീവ് (WCC) പിന്തുണ പ്രഖ്യാപിച്ചു. സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികൾ (IC) അധികാര കേന്ദ്രങ്ങളാൽ നിശബ്ദമാക്കപ്പെടുന്നെന്നും, പൊലീസിനെ നേരിട്ട് സമീപിച്ച നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും WCC വ്യക്തമാക്കി

Read Full Story

03:04 PM (IST) Apr 02

രാഘവ് ഛദ്ദ പുറത്തേക്ക്? രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് നീക്കി ആം ആദ്മി പാർട്ടി; പകരം അശോക് മിത്തൽ ഉപ നേതാവ്

രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി ആം ആദ്മി പാർട്ടി. അശോക് മിത്തലാകും പകരം ഉപ നേതാവ്.

Read Full Story

02:43 PM (IST) Apr 02

അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി, ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം

കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് ഷോക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്

Read Full Story

02:35 PM (IST) Apr 02

'പരാജയഭീതിയിൽ സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നു, പയ്യന്നൂർ ഏറ്റവും വലിയ കള്ളവോട്ട് കേന്ദ്രം'; കെഎം ഷാജി

പേരാമ്പ്ര അനൗൺസ്മെന്‍റ് വിവാദത്തിൽ പ്രതികരണവുമായി കെ എം ഷാജി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് മോശമാണെന്ന് പ്രതികരണം

Read Full Story

02:32 PM (IST) Apr 02

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ‌ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കോൺ​ഗ്രസ്, പൊലീസിൽ പരാതി നൽകി

പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ബിജെപി നഗരസഭ കൗൺസിലർ സിന്ധുവിൻ്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം

Read Full Story

02:24 PM (IST) Apr 02

'എങ്ങും മുഖ്യമന്ത്രി, പിണറായിയുടെ ചിത്രം മാത്രം', വ്യക്തിപൂജ ചോദ്യങ്ങളോട് പ്രതികരിച്ച് കാരാട്ട്; 'ജനങ്ങൾ നെഞ്ചേറ്റുന്നത് ജനാധിപത്യത്തിന്‍റെ ഭാഗം'

സിപിഎമ്മിലെ വ്യക്തിപൂജാ വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്. പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയല്ലെന്നും ജനങ്ങൾ പ്രിയപ്പെട്ട നേതാക്കളെ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമം കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കാരാട്ട് ആരോപിച്ചു

Read Full Story

02:23 PM (IST) Apr 02

'ജനനായകൻ' വിവാദത്തിൽ മൗനം വെടിഞ്ഞ് വിജയ്; 'സിനിമ തടഞ്ഞതിന് കാരണം ഭയം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് പേടി'

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്‍യുടെ പ്രതികരണം. എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു.

Read Full Story

02:19 PM (IST) Apr 02

'അമിതാധികാരമാണ് മരുമോനിസം, മരുമോനിസം പ്രചാരണം തുടരും'; വ്യക്തിഹത്യ ആരോപണങ്ങളിൽ പ്രതികരിച്ച് പിവി അൻവർ

പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി അൻവർ

Read Full Story

02:05 PM (IST) Apr 02

പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ മോദിയുടെ ബി ടീം; ചിറയിൻകീഴിലെ പൊതുയോ​ഗത്തിൽ പ്രിയങ്ക ഗാന്ധി

ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസം​ഗം. 

Read Full Story

01:50 PM (IST) Apr 02

കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, പിന്നാലെ ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്

പയ്യനാട് കുട്ടിപ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

Read Full Story

01:44 PM (IST) Apr 02

24 മണിക്കൂറിൽ നിലപാട് തിരുത്തി, രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായ അഭിഭാഷകൻ, വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന് മുഹമ്മദ് സിയാദ്

സംവിധായകൻ രഞ്ജിത്തിന്‍റെ ലൈംഗികാതിക്രമ കേസിൽ, സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അംഗമായിരുന്ന അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത് വിവാദമായി. ഇതേത്തുടർന്ന്, വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി 24 മണിക്കൂറിനകം അദ്ദേഹം വക്കാലത്തിൽ നിന്ന് പിന്മാറി. രഞ്ജിത്ത് നിലവിൽ എറണാകുളം സബ് ജയിലിൽ റിമാൻഡിൽ തുടരുകയാണ്

Read Full Story

01:27 PM (IST) Apr 02

മുഹമ്മദ് റിയാസിന് വോട്ട് തേടി ബേപ്പൂരിൽ മുഖ്യമന്ത്രി, 'മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം നടത്തി', ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പിണറായി

ബേപ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തി. ബിജെപിയും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി. എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു

Read Full Story

More Trending News