തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലേത് പോലെ ബിജെപിക്ക് ഒപ്പം നിൽക്കേണ്ടവരാണ് കോൺഗ്രസ്. ഞങ്ങൾ അതുകൂടി ജനങ്ങളോട് പറയുമെന്നും ബ്രിട്ടാസ് പറഞ്ഞു.

തിരുവനന്തപുരം: എഫ്സിആർഎ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് ജോൺ ബ്രിട്ടാസ്. അവർ തത്കാലം പിൻവാങ്ങിയിട്ടേയുള്ളൂ എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒന്നിച്ച് എഫ്സിആർഎയ്ക്കായി മുമ്പ് കളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലേത് പോലെ ബിജെപിക്ക് ഒപ്പം നിൽക്കേണ്ടവരാണ് കോൺഗ്രസ്. ഞങ്ങൾ അതുകൂടി ജനങ്ങളോട് പറയുമെന്നും ബ്രിട്ടാസ് പറഞ്ഞു.

രേവന്ത് റെഡ്ഢി പിണറായി വിജയനോട് പോ മോനാ ദിനേശാ എന്ന് പറഞ്ഞ സംഭവത്തിൽ, രേവന്ത് റെഡ്ഢി കറ കളഞ്ഞ ആർഎസ്എസുകാരൻ എന്നായിരുന്നു, ജോൺ ബ്രിട്ടാസിന്റെ മറുപടി. ആർഎസ്എസ് എന്ന് പറയുന്നതിൽ അഭിമാനിക്കുന്നയാളാണ്. തെലങ്കാനയിലെ മുസ്ലിങ്ങൾക്ക് മേൽ ബുൾഡോസർ പ്രയോഗിക്കുന്നയാളാണെന്നും കേരളത്തിൽ വന്ന് പിണറായി വിജയനെ പറയാൻ ഉളുപ്പ് വേണമെന്നും രൂക്ഷഭാഷയിൽ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ചോദ്യം ചോദിക്കണമെന്ന് പറഞ്ഞയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ സംഭവത്തിൽ പിണറായി വിജയനെ മലയാളികൾക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ആർജ്ജവമുള്ളതെന്നും ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞു. വന്ദ്യവയോധികനായ ഒരാൾ ഗൗരവത്തോടെ പറയുന്നതാണ്. അതൊക്കെ ആളുകൾക്ക് മനസിലാകും. അത് പറഞ്ഞ് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നത് കോൺഗ്രസിന്റെ സ്വപ്നമാണെന്നും പാലക്കാടൻ മണ്ണ് കൂടുതൽ ചുവക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.