കുളത്തൂപ്പുഴയിൽ അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ ക്രൂരമായി ആക്രമിച്ച പ്രതി അറസ്റ്റിൽ. ആര്‍പിഎല്‍ എസ്റ്റേറ്റില്‍ കൂവക്കാട് ഒണ്‍-ഇ ഉന്നതിയിലെ മണിരാജാണ് പിടിയിലായത്. 

കൊല്ലം: കുളത്തൂപ്പുഴയിൽ അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ ക്രൂരമായി ആക്രമിച്ച പ്രതി അറസ്റ്റിൽ. ആര്‍പിഎല്‍ എസ്റ്റേറ്റില്‍ കൂവക്കാട് ഒണ്‍-ഇ ഉന്നതിയിലെ മണിരാജാണ് പിടിയിലായത്. ആക്രമണത്തിൽ വാരിയെല്ലിന് പൊട്ടലേറ്റ സുന്ദരമൂര്‍ത്തി ആശുപത്രിയിൽ ചികിത്സയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

കുളത്തൂപ്പുഴ ആര്‍പിഎല്‍ ലയത്തിലെ താമസക്കാരിയായ കോകിലയെ മണി രാജ് അസഭ്യം പറയുകയായിരുന്നു. വീട്ടമ്മയെ തെറി വിളിച്ചത് മണിരാജിൻ്റെ അയൽവാസിയായ സുന്ദരമൂർത്തി ചോദ്യം ചെയ്തു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സുന്ദരമൂർത്തി പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് മണിരാജ് ലയത്തിന് സമീപം കിടന്ന കമ്പ് ഉപയോഗിച്ച് സുന്ദരമൂര്‍ത്തിയെ ക്രൂരമായി ആക്രമിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി. സുന്ദരമൂര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് മണിരാജിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.