കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് ഷോക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്

മലപ്പുറം: കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് ഷോക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്. സ്‌കൂള്‍ അവധി ദിനമായതിനാല്‍ കാവനൂര്‍ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയില്‍ സഹായിയായി എത്തിയതായിരുന്നു ഷാമില്‍. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Add Asianetnews as a Preferred SourcegooglePreferred