Published : May 02, 2026, 07:02 AM ISTUpdated : May 02, 2026, 11:12 PM IST

പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; മെയ് 21ന് റീപോളിംഗ്, മെയ് 24ന് വോട്ടെണ്ണൽ

Summary

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. `ഇവിഎമ്മുകൾക്കായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.

West Bengal Election 2026

11:12 PM (IST) May 02

പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; മെയ് 21ന് റീപോളിംഗ്, മെയ് 24ന് വോട്ടെണ്ണൽ

പശ്ചിമ ബംഗാളിൽ ഒരു മണ്ഡലത്തിൽ കൂടി റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫാൽത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു. മെയ് 24ന് വോട്ടെണ്ണും.

Read Full Story

10:51 PM (IST) May 02

ഭാര്യയെ കൊലപ്പെടുത്തിയ കേസ് - പ്രതിയായ ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ

കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ പിടികൂടി. 24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്.

Read Full Story

10:10 PM (IST) May 02

പുലർച്ചെ റോഡിലൂടെ പോവുകയായിരുന്ന യുവാക്കൾ കണ്ടത് രക്ഷയായി, ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം

ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വലിയഴീക്കൽ മുല്ലശ്ശേരിൽ വി ബേബിയുടെ വീടിനാണ് തീപിടിച്ചത്

Read Full Story

10:01 PM (IST) May 02

ട്രംപിനെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുമായി ഇറാൻ; ലോകത്തെ ഒന്നാം നമ്പർ ആണവായുധ വ്യാപനം അമേരിക്കയുടേതല്ലേ? ഇരട്ടത്താപ്പ് കാണിക്കുന്നോ?

ആണവ നയങ്ങളിൽ അമേരിക്ക ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ഇറാൻ ആരോപിച്ചു. ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്ന അമേരിക്ക, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള തങ്ങളുടെ ആണവ പദ്ധതികളെ എതിർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് ഇറാൻ ഉന്നയിക്കുന്നത്

Read Full Story

09:37 PM (IST) May 02

പ്രവാസികൾക്കും യാത്രക്കാർക്കും ആകാശത്തോളം ആശ്വാസം, വ്യോമപാത പൂർണമായി തുറന്ന് യുഎഇ; കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്കിന് പൂട്ട് വീഴും

യുഎഇ വ്യോമപാത പൂർണമായി തുറന്ന്, താൽക്കാലിക നിയന്ത്രണങ്ങളെല്ലാം നീക്കി. ഇത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പൂർണതോതിൽ സർവീസ് നടത്താൻ സഹായിക്കുകയും കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. പെരുന്നാളും മധ്യവേനലവധിയും വരാനിരിക്കെ ഈ തീരുമാനം പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാണ്

Read Full Story

09:21 PM (IST) May 02

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് സ്നേഹപൂർവം ഒരിക്കൽ ഞാനത് പറഞ്ഞിട്ടുണ്ട്, 'സ്ത്രീ പ്രാതിനിധ്യം കുറവാണ്'; കേരളത്തിൽ തുടർ ഭരണം ഉറപ്പെന്നും ബേബി

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് താൻ സ്നേഹപൂർവ്വം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും, ഭരണനേട്ടങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നടക്കുന്ന വടംവലിയെയും അദ്ദേഹം പരിഹസിച്ചു.
Read Full Story

08:51 PM (IST) May 02

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, കൂടുതൽ പൊലീസിനെ വിന്യസിച്ചു

കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ, ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

Read Full Story

08:47 PM (IST) May 02

പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശിക്ക് ജീവൻ നഷ്ടമായി

പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയിൽ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്

Read Full Story

08:43 PM (IST) May 02

24 അല്ല, 39 മണിക്കൂർ തുള്ളി മദ്യം കിട്ടില്ല, വോട്ടെണ്ണലിന്‍റെ ഭാഗമായി ഡ്രൈഡേ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ, ബാറുകളടക്കം തുറക്കില്ല

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 39 മണിക്കൂർ നേരത്തേക്ക് ഡ്രൈഡേ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെ ജില്ലയിലെ എല്ലാ മദ്യവിൽപനശാലകളും അടച്ചിടണം

Read Full Story

08:31 PM (IST) May 02

ഒരാൾ തടിക്കഷ്ണം കൊണ്ട് അടിച്ചു, മറ്റെയാൾ വെട്ടുകത്തികൊണ്ട് തലയ്ക്ക് പിന്നിൽ മാരകമായി വെട്ടി; യുവാവിനെ അക്രമിച്ച പ്രതികൾ പിടിയിൽ

പ്രയാർ ഇടയനമ്പലം കാവിൽ പനയ്ക്കൽ ശ്രീഘണ്ഠകർണ്ണ സ്വാമി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഖിലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനും പോലീസിന്‍റെ പിടിയിൽ

Read Full Story

08:29 PM (IST) May 02

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു; ഉത്തരവ് പുറത്തിറക്കി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Full Story

07:49 PM (IST) May 02

പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം; നടപടി ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി

പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ്‌ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം.

Read Full Story

07:05 PM (IST) May 02

അ​മ​രി​കു​നിയിൽ നിന്ന് പിടികൂടി തലസ്ഥാനത്ത് എത്തിച്ചത് ഒരു വർഷം മുമ്പ്, 10 വയസ് പ്രായം, പെണ്‍കടുവ അ​ക്യൂ​ട്ട് ബ്രോ​ങ്കോ ന്യു​മോ​ണി​യ​ ബാധിച്ച് മരിച്ചു

വയനാട്ടിൽ നിന്നും മൃ​ഗ​ശാ​ല​യി​ലെത്തിച്ച പെ​ൺ​ക​ടു​വ ച​ത്തു. വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്ന പത്ത് വയസ് പ്രായമുള്ള ക​ടു​വ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ച​ത്ത​ത്

Read Full Story

06:58 PM (IST) May 02

കല്ലുകടി പരസ്യമായി! വോട്ടെണ്ണും മുന്നേ വെടിപൊട്ടിച്ച് സിപിഎം; ഡിഎംകെ ഇടതുപാർട്ടികളെ അംഗീകരിച്ചില്ലെന്ന് പിബി അംഗം, 67 മുതലുള്ള ബന്ധമെന്ന് ഡിഎംകെ

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുൻപായി ഡിഎംകെ സഖ്യത്തിൽ ഭിന്നത മറനീക്കി പുറത്ത്. ഇടതുപാർട്ടികളെ ഡിഎംകെ വേണ്ടവിധം അംഗീകരിച്ചില്ലെന്നും സീറ്റ് വിഭജനം ശരിയായില്ലെന്നും സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ വിമർശിച്ചു. എന്നാൽ, 1967 മുതലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ മറുപടി നൽകി

Read Full Story

06:50 PM (IST) May 02

ഭാര്യ മരുമകനൊപ്പം ഒളിച്ചോടി, പിന്നാലെ 2 മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി യുവാവ്, ദാരുണസംഭവം കർണാടകയിലെ കുനി​ഗലിൽ

ശിവണ്ണയുടെ ഭാര്യ കാവ്യ കഴിഞ്ഞാഴ്ച ഹേമന്ത് എന്നയാൾക്കൊപ്പം നാടുവിട്ടിരുന്നു. ശിവണ്ണയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ആഭരണങ്ങളും പണവും കവർന്നതിന് ശേഷമാണ് കാവ്യ മക്കളെയും ഉപേക്ഷിച്ച് പോയത്.

Read Full Story

06:44 PM (IST) May 02

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു, പ്രതിഷേധിച്ചവരോട് നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് യുവതി; വീഡിയോ വൈറൽ

ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ച യുവതിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഹരിദ്വാറിലെ സ‍വാനന്ദ് ഘട്ടിലാണ് യുവതി തന്‍റെ നായയെ കുളിപ്പിച്ചത്

Read Full Story

06:43 PM (IST) May 02

പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.

Read Full Story

06:26 PM (IST) May 02

കർശന നിരീക്ഷണത്തിന് കേന്ദ്ര പട തിരിച്ചു, ഇരുന്നൂറിലധികം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കൂടി ബംഗാളിലെത്തും; വോട്ടെണ്ണൽ ദിനത്തിൽ അതീവ ജാഗ്രത

പശ്ചിമബംഗാളിൽ വോട്ടെണ്ണൽ ദിനത്തിലെ സുതാര്യത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുന്നൂറിലധികം കേന്ദ്ര ഉദ്യോഗസ്ഥരെ അധികമായി നിരീക്ഷകരായി നിയമിച്ചു. കേന്ദ്ര ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നടപടി

Read Full Story

06:06 PM (IST) May 02

ഛത്തീസ്ഗഡിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു, ഒരാൾക്ക് ​ഗുരുതര പരിക്ക്

ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.

Read Full Story

05:31 PM (IST) May 02

`തമിഴ്നാട് തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം'; ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ

ഡിഎംകെയെ വിമർശിച്ചും വിജയ്‍യെ പ്രകീർത്തിച്ചും സഖ്യകക്ഷികൾ. ഇടതുപാർട്ടികളെ ഡിഎംകെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം പിബി അംഗം കെ ബാലകൃഷ്ണൻ തുറന്നടിച്ചു. വിജയ് വലിയ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു.

Read Full Story

05:07 PM (IST) May 02

മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ; മെഷീനിൽ നിന്നും ഷോക്കേറ്റെന്ന് പ്രാഥമിക നി​ഗമനം

വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടാകുന്നത്.

Read Full Story

04:55 PM (IST) May 02

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം - കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Read Full Story

04:29 PM (IST) May 02

വിദേശ റൂട്ടുകൾ നഷ്ടത്തിൽ, ദീർഘദൂരപാതകളിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി, അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ

അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. മെയ് മുതല്‍ ജൂലൈവരെയുള്ള കാലയളവിലെ സർവീസുകളാണ് വ്യാപകമായി വെട്ടിച്ചുരിക്കിയിരിക്കുന്നത്

Read Full Story

03:46 PM (IST) May 02

മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കില്ല; കെഎസ്ഇബി നടപടി നിർത്തിവെക്കാൻ നിർദേശിച്ച് വ്യവസായ വകുപ്പ്

ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ പി രാജീവ് വിമർശിച്ചു. പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്.

Read Full Story

03:44 PM (IST) May 02

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം - പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിലാണ് അപകടം നടന്നത്. 

Read Full Story

03:36 PM (IST) May 02

ജോലിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ട്യൂഷൻ സെന്‍റ‍ർ നടത്തിപ്പ്, സേ പരീക്ഷയ്ക്ക് പഠിക്കാൻ എത്തിയ പെണ്‍കുട്ടിയോട് ക്രൂരത; പോക്സോ കേസ് പ്രതിക്ക് ശിക്ഷ

ട്യൂഷൻ സെന്‍ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ

Read Full Story

03:29 PM (IST) May 02

ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു; പി കെ പ്രവീണിനെയും തന്നെയും തമ്മിലടിപ്പിക്കാൻ പാർട്ടിയിൽ ശ്രമം ഉണ്ടായെന്ന് കെ പി മോഹനൻ

അഞ്ചു തവണ മത്സരിച്ചു, 4 തവണ ജയിച്ചു, ഒരു തവണ മന്ത്രിയായി. ഒന്നര വർഷം മുമ്പ് പാർട്ടിയിൽ നിന്ന് എനിക്കെതിരെ ചിലർ വന്നു. താൻ മത്സരിക്കരുതെന്ന് അവർ പറഞ്ഞുവെന്നും കെ പി മോഹനൻ.

Read Full Story

03:21 PM (IST) May 02

വരുന്നത് അതിശക്ത മഴ, 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 5 ദിവസം വിവിധ ജില്ലകളിൽ മഴ സാധ്യത, യെല്ലോ അലർട്ട്

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

Read Full Story

02:37 PM (IST) May 02

കൊല്ലത്ത് കിണർ പണിക്കിടെ അപകടം; 120 അടി താഴ്ചയുള്ള കിണറിന്റെ താഴ്ഭാ​ഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപെട്ടു, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി

Read Full Story

02:33 PM (IST) May 02

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; 53 പ്രവർത്തകർ സിപിഐയിലേക്ക്

സി പി എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സി പി ഐയിൽ ചേർന്നത്.

Read Full Story

01:59 PM (IST) May 02

ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം - ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി, മെസ്സ് അടപ്പിച്ചു; നടപടിയുമായി കർണാടക സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് കെ സി വേണുഗോപാൽ എം പി ഇടപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ കർണാടക സർക്കാർ നടപടിയെടുത്തിരിക്കുന്നത്.

Read Full Story

01:14 PM (IST) May 02

തൃണമൂലിന് തിരിച്ചടി - കേന്ദ്രജീവനക്കാരെ നിയമിച്ചതിൽ തെറ്റില്ല; വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം, തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി

എന്നാൽ ഓരോ കൗണ്ടിം​ഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് ചോദിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താൽപര്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

Read Full Story

01:14 PM (IST) May 02

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു.

Read Full Story

01:01 PM (IST) May 02

ഡിസിസി മുൻ ജനറൽ സെക്രട്ടറി ഉയർത്തിയത് ഗുരുതര ആരോപണമെന്ന് എം വി ജയരാജൻ; 'കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല'

കെപിപിസി പ്രസിഡന്റിന്റെ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകി. വയനാട് ഫണ്ട്‌ എത്ര പിരിച്ചു, ചിലവഴിച്ചു എന്നതെല്ലാമാണ് പരാതിയിൽ ഒന്ന്. മറ്റൊന്ന് സണ്ണി ജോസഫിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വത്ത്‌ സംബന്ധിച്ചാണ്.

Read Full Story

12:52 PM (IST) May 02

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദ​ഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്.

 

Read Full Story

12:33 PM (IST) May 02

'തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും' - മുഹമ്മദ് റിയാസ്

രാഷ്ട്രീയപ്രവർത്തനം വൈകാരിക പ്രതികരണങ്ങൾക്ക് മുകളിലാണ്. മൈക്രോ മൈന്യൂട്ട് ആളുകൾ മാത്രമാണ് വ്യക്തിഹത്യ നടത്തിയതെന്നും അവർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read Full Story

11:48 AM (IST) May 02

പണം മോഷ്ടിച്ചെന്നാരോപണം - പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്.

Read Full Story

More Trending News