പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയിൽ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്

ആലപ്പുഴ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുണ്ടായ വാഹനാപകടത്തിൽ ബുധനൂർ സ്വദേശി മരിച്ചു. ബുധനൂർ കോലേത്ത് ദാസ് വില്ലയിൽ യേശുദാസിന്‍റെയും കുഞ്ഞുമോളുടെയും മകൻ സിജു ദാസ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ഖരഗ്പൂരിൽ സിജു സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം. ഖരഗ്പൂരിലെ സ്റ്റീൽ കമ്പനിയിൽ പ്രൊജക്ട് മാനേജരായിരുന്ന സിജുവിന് അടുത്തിടെയാണ് എച്ച് ആർ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഭാര്യ: പ്രീതിയാണ് ഭാര്യ. സജി സാമുവേൽ, ബിൻസി സജി എന്നിവർ സഹോദരങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred