നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിലായി
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിലായി. കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അർച്ചന (25) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.
യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു. യുവാവിന്റെ പിതാവിന്റെ പക്കൽ നിന്നും പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യ യുവാവ് പരാതി നൽകി. പിന്നാലെ മെഡിക്കൽ കോളെജ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



