കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ പിടികൂടി. 24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്.

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ. കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ ആണ് പിടികൂടിയത്. 24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. 2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ആദൂർ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News