നിയന്ത്രണം വിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശിയായ ആകാശാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിലായിരുന്നു സംഭവം. ചിതറയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ മേലെ ചന്തവിളയിൽ എത്തിയപ്പോൾ സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു ആകാശ്. വെള്ളം വാങ്ങി പുറത്തിറങ്ങുന്നതിനിടെയാണ് ഇന്നോവ കാർ നിയന്ത്രണം വിട്ടുവന്ന് ഇടിച്ചതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്‍റെ സ്റ്റേ വയറിനും കാറിന്‍റെ ബംബറിനും ഇടയിൽ ആകാശിന്‍റെ കാൽ കുടുങ്ങി. ആകാശിനൊടൊപ്പമുണ്ടാ‍യിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആകാശിനെ പുറത്തെടുത്തു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

YouTube video player