പശ്ചിമ ബംഗാളിൽ ഒരു മണ്ഡലത്തിൽ കൂടി റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫാൽത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു. മെയ് 24ന് വോട്ടെണ്ണും.
ദില്ലി: പശ്ചിമ ബംഗാളിൽ ഒരു മണ്ഡലത്തിൽ കൂടി റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് സംഘർഷം ഉണ്ടായ ഫാൽത മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് റീപോളിംഗ് നടത്തുമെന്ന് അറിയിച്ചു. മെയ് 24ന് വോട്ടെണ്ണും. മറ്റന്നാൾ ഇവിടെ ഒഴികെ ബാക്കി 293 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിക്കും. ടിഎംസി നേതാക്കൾ ഭീഷണിപ്പെടുത്തി എന്ന് വനിതകൾ അടക്കം പരാതി പറഞ്ഞ സാഹചര്യത്തിൽ ആണ് നടപടി.
