കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ, ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

എറണാകുളം: എറണാകുളം ജില്ലയിലെ കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ, ഓർത്തഡോക്സ് വിഭാ​ഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. 15 ദിനം വീതം ഇരു വിഭാഗത്തിനും നിർണയിച്ചു നൽകിയ സ്ഥലമാണ്. ഇപ്പോൾ ഓർത്തഡോക്സ്‌ വിഭാഗത്തിന് ആണ് ആരാധനാനുവാദം ഉള്ളത്. ഇപ്പോൾ പള്ളിപ്പെരുന്നാൾ നടക്കുന്നുമുണ്ട്. അതിനിടെ യാക്കോബായ വിഭാഗത്തിൽപ്പെട്ടവര്‍ ആരാധനക്ക് അനുവദിക്കണം എന്നാവശ്യവുമായി എത്തി. സംസാരം പിന്നീട് സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. പ്രശ്നങ്ങൾക്കിടെ കുരുമുളക് സ്പ്രേ പ്രയോഗം നടന്നെന്നും ആരോപണമുണ്ട്. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News