Published : May 19, 2026, 05:38 AM ISTUpdated : May 19, 2026, 07:57 PM IST

Malayalam News Live Updates: രാഹുൽ 129, മോദി പൂജ്യം, കണക്ക് പുറത്തുവിട്ട് കോൺഗ്രസ്; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ ചോദ്യം ആയുധമാക്കി വാർത്താ സമ്മേളനങ്ങളെ ഭയമെന്ന് വിമർശനം

Summary

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്. കൃഷി വകുപ്പിനോട് ടി സിദ്ധിഖിന് താൽപര്യമില്ല.

rahul modi

07:57 PM (IST) May 19

രാഹുൽ 129, മോദി പൂജ്യം, കണക്ക് പുറത്തുവിട്ട് കോൺഗ്രസ്; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ ചോദ്യം ആയുധമാക്കി വാർത്താ സമ്മേളനങ്ങളെ ഭയമെന്ന് വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ 12 വർഷത്തിനിടെ രാഹുൽ ഗാന്ധി 129 വാർത്താ സമ്മേളനങ്ങൾ നടത്തിയപ്പോൾ മോദി ഒന്നുപോലും നടത്തിയില്ലെന്ന് കോൺഗ്രസ് കണക്കുകൾ നിരത്തി. നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്

Read Full Story

07:24 PM (IST) May 19

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? വകുപ്പിന്‍റെ ചുമതലയേറ്റ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി സിപി ജോൺ

ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്ന സൂചന നൽകി സിപി ജോൺ. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചും പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ സ്ത്രീകൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story

07:07 PM (IST) May 19

സത്യപ്രതിജ്ഞക്ക് പിന്നാലെ കോൺഗ്രസിൽ വെടിപൊട്ടിച്ച് പഴകുളം മധു, 'പത്തനംതിട്ടക്ക് മന്ത്രി വേണമായിരുന്നു, സോഷ്യൽ മീഡിയയിലെ അധിക്ഷേപം വേദനിപ്പിച്ചു'

പുതിയ മന്ത്രിസഭയിൽ പത്തനംതിട്ടക്ക് മന്ത്രിസ്ഥാനം വേണമായിരുന്നുവെന്ന് നിയുക്ത എംഎൽഎ പഴകുളം മധു. കെസി വേണുഗോപാലിനെതിരായ ആക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ കോൺഗ്രസിലെ ഉന്നതരുടെ അറിവോടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടന്നതായും അദ്ദേഹം ആരോപിച്ചു

Read Full Story

06:41 PM (IST) May 19

സത്യപ്രതിജ്ഞ ചടങ്ങിലെ 'വന്ദേമാതര'ത്തിൽ കടുപ്പിച്ച് സിപിഎം, പൂർണ്ണമായും പാടിയത് തെറ്റ്, ബഹു സ്വര സമൂഹത്തിന് നിരക്കാത്ത നടപടിയെന്നും വിമർശനം

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്ത്. ഇത് ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും തെറ്റായ നടപടിയുമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഭരണഘടനാ നിർമ്മാണ സഭയുടെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെയും മുൻ തീരുമാനങ്ങളെ അട്ടിമറിച്ചാണ് ഇത് ചെയ്തതെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു

Read Full Story

06:29 PM (IST) May 19

59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് സ്വപ്ന സാഫല്യം, വിജയ് തീരുമാനിച്ചു, മന്ത്രിസഭ വിപുലീകരണം വ്യാഴാഴ്ച; എഐഎഡിഎംകെ വിമതർക്കും കസേര കിട്ടുമോ?

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വിപുലീകരിക്കുന്നു. 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യത, എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും

Read Full Story

05:21 PM (IST) May 19

എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ടെന്ന് പിണറായി; 'ശക്തമായി തിരിച്ച് വരും'

കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Read Full Story

04:55 PM (IST) May 19

കുളിപ്പിക്കുന്നതിനിടെ കൊമ്പുകോർത്തു; ദുബാരെ ആനത്താവളത്തിൽ കുത്തേറ്റ് വീണ കൊമ്പൻ ചരിഞ്ഞു

മാർത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. മാർത്താണ്ഡയെയാണ് ഇന്നലെയാണ് 'കാഞ്ചൻ' എന്നയാന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു.

Read Full Story

04:53 PM (IST) May 19

'5 സഹോദരിമാർ വീട്ടിലില്ലേ, വാപ്പയും ഉമ്മയ്ക്കൊപ്പമല്ലേ', ഉമ്മയുടെ ശസ്ത്രക്രിയക്ക് ഇടക്കാല ജാമ്യം തേടിയ ഉമർ ഖാലിദിന്‍റെ അപേക്ഷ തള്ളി കോടതി

അമ്മയുടെ ശസ്ത്രക്രിയക്ക് ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്‍റെ അപേക്ഷ ദില്ലിയിലെ വിചാരണക്കോടതി തള്ളി. ഉമറിന് 5 സഹോദരിമാരുണ്ടെന്നും പിതാവും ഉമ്മയ്ക്കൊപ്പമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി

Read Full Story

04:00 PM (IST) May 19

അംബാനിയും അദാനിയും തകർന്നടിയും, രാജ്യത്തിന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; 'കഠിനകാലം വരുന്നു, വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശും'

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി വരുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധനവിനെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും വിമർശിച്ച അദ്ദേഹം, അദാനിയും അംബാനിയും ഉൾപ്പെടെയുള്ളവർ തകരുമെന്നും പ്രവചിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ വിമർശനം

Read Full Story

03:36 PM (IST) May 19

കേരള പൊലീസ് ഉത്തരവിറക്കി, ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം, ഷൗക്കത്തലി നയിക്കും, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥനായ 6 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പിണറായി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്

Read Full Story

03:18 PM (IST) May 19

'മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല'; കുംഭമേള വൈറൽ താരവും ഭർത്താവും കോടതിയിൽ

സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Full Story

02:32 PM (IST) May 19

'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, 'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലത്'; മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനം

മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read Full Story

02:18 PM (IST) May 19

വയലില്‍ കളിക്കുകയായിരുന്ന കുട്ടിക്കും റോഡരികില്‍ നിന്നിരുന്ന യുവാവിനും പാമ്പുകടിയേറ്റു; സംഭവം താമരശ്ശേരിയില്‍

താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്

Read Full Story

02:07 PM (IST) May 19

ഗൺമാന്‍റെ 'രക്ഷാപ്രവർത്തനം'; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോർട്ട് നൽകും

15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

Read Full Story

01:09 PM (IST) May 19

പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്ന് എകെ ആന്റണി; 'എന്നിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ'

പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി

Read Full Story

12:49 PM (IST) May 19

'നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി, ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും കുറയുന്നു'; സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം

വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം

Read Full Story

12:36 PM (IST) May 19

സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' 10 വർഷത്തിനുശേഷം തുറന്നു; ബാരിക്കേടുകൾ നീക്കി, കോൺഗ്രസ് അനുകൂല സംഘടനകൾ ആവേശത്തിൽ

കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്.

Read Full Story

12:25 PM (IST) May 19

തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം, കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം

ഓരോ ജില്ലകളിലേയും കമ്മിറ്റി യോ​ഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം ഉണ്ടായി.

Read Full Story

12:16 PM (IST) May 19

ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം, തീരുമാനം യുവതി ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ

കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏ‍ർപ്പെടുത്തി

Read Full Story

11:57 AM (IST) May 19

സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യതയെന്ന് ടി പി രാമകൃഷ്ണൻ, 'വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണം'

സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യം

Read Full Story

11:35 AM (IST) May 19

കടുപ്പിച്ച് സിപിഐ, പ്രതിപക്ഷ ഉപനേതാവ് വേണമെന്നും പിന്നോട്ടില്ലെന്നും ബിനോയ് വിശ്വം; `ആവശ്യം ന്യായം, പാർട്ടിക്ക് അർഹതയുണ്ട്'

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടതു കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിനോയ് വിശ്വം. 

Read Full Story

11:27 AM (IST) May 19

നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്ന് എം സ്വരാജ്; 'വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്'

നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും വിമർശനങ്ങൾ ഉയരാനാണ് യോഗം ചേരുന്നത് തന്നെയെന്നും എം സ്വരാജ്. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും സ്വരാജ് 

Read Full Story

11:08 AM (IST) May 19

ഞാവല്‍പ്പഴം പറിക്കാന്‍ മരത്തില്‍ കയറിയതിനിടെ കാല്‍ വഴുതിവീണു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Read Full Story

10:55 AM (IST) May 19

തെരുവുനായ കേസ് - `മുൻ ഉത്തരവ് കർശനമായി നടപ്പാക്കണം'; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശം.

Read Full Story

10:54 AM (IST) May 19

യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ; സംഭവം കൊല്ലത്ത്, വെട്ടേറ്റത് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത് തടഞ്ഞപ്പോൾ

യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ. കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിനന്‍റെ കൈപ്പത്തി വെട്ടിയത്

Read Full Story

10:52 AM (IST) May 19

പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സോനയെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി

കാർ കത്തി യുവതി മരിച്ച സംഭവം ആസൂത്രിതമാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്. പമ്പിൽ നിന്ന് യുവതി കന്നാസിൽ ഇന്ധനം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങളിൽ ഉള്ളത് സോന ആണെന്നാണ് ഉയരുന്ന സംശയം.

Read Full Story

10:45 AM (IST) May 19

പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി - നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുന്നത് സംഘടനാരീതിയല്ല; വിശദമായി പരിശോധിക്കുമെന്ന് ഇ എൻ സുരേഷ് ബാബു

സിപിഎമ്മിലെ പൊട്ടിത്തെറിയിൽ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇക്കാര്യം പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

10:38 AM (IST) May 19

യുവതിയുടെ മരണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മുകളിലേക്ക് പോകുന്നതും മിനിറ്റുകൾക്കകം അബോധാവസ്ഥയിൽ താഴേക്ക് കൊണ്ടുവരുന്നതും ദൃശ്യങ്ങളിൽ

മധ്യപ്രദേശിലെ ഭോപ്പാലിൽ നോയിഡ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Read Full Story

10:30 AM (IST) May 19

ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ലെന്ന് കെകെ ശൈലജ; 'ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം'

ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും ശൈലജ ടീച്ചർ. പിണറായിയെ ഇനി മാറ്റാനാവില്ല. പ്രതിപക്ഷ നേതാവായി തീരുമാനിച്ചു കഴിഞ്ഞുവെന്നും കെകെ ശൈലജ

Read Full Story

09:27 AM (IST) May 19

മന്ത്രിയാക്കാത്തതിൽ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ; `ടേം വൃവസ്‌ഥ അംഗീകരിച്ചു, ആദ്യ രണ്ടര വർഷം മറ്റൊരു പദവി വാഗ്‌ദാനം ചെയ്തിട്ടുണ്ട്'

മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അം​ഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Full Story

08:21 AM (IST) May 19

ചക്കയിടാൻ മതിലിൽ കയറി, കാൽവഴുതി കുഴിയിൽ വീണു, ഗൃഹനാഥന് ദാരുണാന്ത്യം

ക്കയിടാൻ കയറുമ്പോൾ മതിലില്‍ നിന്നും വീണ് ഗൃഹനാഥൻമരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി (60) ആണ് മരിച്ചത്.

Read Full Story

07:43 AM (IST) May 19

നിലനിൽപ്പ് ഭീഷണിയിൽ, പുറത്തേക്കുള്ള യാത്രയ്ക്ക് ഹെലികോപ്റ്റർ സംവിധാനം ഉൾപ്പെടെ ആവശ്യം, പ്രധാനമന്ത്രിക്ക് നിവേദനം നൽകി കുക്കികൾ

പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക് നിവേദനം നൽകി മണിപ്പൂരിലെ കുക്കികൾ. നിലനിൽപ് ഭീഷണിയിലെന്നും, കുക്കികൾക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു

Read Full Story

07:31 AM (IST) May 19

സ്ത്രീകൾക്ക് സൗജന്യ യാത്ര - പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ; `പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരും'

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

Read Full Story

07:05 AM (IST) May 19

ഇന്ധനവില വീണ്ടും കൂട്ടി; കൂടിയത് 90 പൈസ വീതം, നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു.

Read Full Story

06:47 AM (IST) May 19

അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം

അബ്ദുൾ റഹീമിന്‍റെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാൾ അവധിക്ക് മുമ്പായി പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം

Read Full Story

06:37 AM (IST) May 19

ഇറാനെ ഇന്ന് ആക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്; നടപടി ​ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച്

ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

Read Full Story

06:23 AM (IST) May 19

മോഡലിങ്ങിന്റെ മറവിൽ യുവതികൾ അകപ്പെട്ടത് വൻ സെക്സ് റാക്കറ്റിന്റെ പിടിയിൽ; കൂടുതൽ അറസ്റ്റ് ഉടൻ, ലഭിച്ചത് മൂന്ന് പരാതികൾ

വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്സ് റാക്കറ്റിന്‍റെ കെണിയിൽ പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Read Full Story

05:55 AM (IST) May 19

അച്ചടി ഇനിയും കഴിഞ്ഞില്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, പ്രതിസന്ധിയായത് പേപ്പർ ലഭ്യത

സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. വിതരണം നടന്നത് പത്താം ക്ലാസിലെ മാത്രം. ബാക്കി ക്ലാസുകളിൽ അച്ചടി കഴിഞ്ഞില്ല. പ്രതിസന്ധി യായത് പേപ്പർ ലഭ്യത

Read Full Story

05:38 AM (IST) May 19

മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല; വിജ്ഞാപനം വൈകുന്നു, ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ്

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. വകുപ്പുകൾ സംബന്ധിച്ച തർക്കം തുടരുന്നതാണ് പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പകരം ഫിഷറീസ് വേണമെന്ന ലീഗ് നിലപാടിൽ കോൺഗ്രസിനും ലത്തീൻ സഭയ്ക്കും എതിർപ്പുണ്ട്.

Read Full Story

More Trending News