സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. വിതരണം നടന്നത് പത്താം ക്ലാസിലെ മാത്രം. ബാക്കി ക്ലാസുകളിൽ അച്ചടി കഴിഞ്ഞില്ല. പ്രതിസന്ധി യായത് പേപ്പർ ലഭ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. വിതരണം പൂർത്തിയായത് പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങൾ മാത്രമാണ്. പേപ്പറുകളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിയായത്. ആവശ്യത്തിന് പേപ്പർ കിട്ടാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടില്ല. സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വിദ്യാർത്ഥികൾ ആശങ്കയിലാണ്.

