മാർത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. മാർത്താണ്ഡയെയാണ് ഇന്നലെയാണ് 'കാഞ്ചൻ' എന്നയാന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു.

ബെം​ഗളൂരു: കുടകിൽ ദുബാരെ ആനത്താവളത്തിൽ കുത്തേറ്റ് വീണ കൊമ്പൻ ചരിഞ്ഞു. മാർത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. മാർത്താണ്ഡയെയാണ് ഇന്നലെയാണ് 'കാഞ്ചൻ' എന്നയാന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു. ചെന്നൈ സ്വദേശി തുളസി (33) ആണ് ആനയുടെ അടിയിൽ പെട്ട് മരിച്ചത്. കുളിപ്പിക്കുന്നതിനിടെയാണ് ആനകൾ കൊമ്പുകോർത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏ‍ർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ആനകൾ ഏറ്റുമുട്ടുന്നതിനിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചത് ഇന്നലെയാണ്. ജോലിക്കാരും ബന്ധുക്കളും യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുളിപ്പിക്കുന്നതിനിടെ ആനകൾ കൊമ്പ് കോർക്കുകയായിരുന്നു. ഇതിനിടയിൽ ആനകളിലൊന്ന് മറിഞ്ഞ് വീണത് തുളസിയുടെ ദേഹത്തേക്കായിരുന്നു.