വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്സ് റാക്കറ്റിന്‍റെ കെണിയിൽ പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം: വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്സ് റാക്കറ്റിന്‍റെ കെണിയിൽ പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. 

Add Asianetnews as a Preferred SourcegooglePreferred

വിദേശത്ത് എത്തിച്ച നിരവധി മോഡലുകൾ പീഡനത്തിന് ഇരയായെങ്കിലും മൂന്ന് പരാതികൾ മാത്രമാണ്പൊലീസിന് ഇതുവരെ കിട്ടിയത്. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിവരം. ദുബൈയിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. മുംബൈയിൽ നിന്ന് ആണ് സിന്ധു പിടിയിലായത്. കൊച്ചിയിൽ നിന്ന് തന്നെയാണ് അലീനയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്. അലീന നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയെന്നാണ് പൊലീസ് അറിയിച്ചു. ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ട്.