സിപിഎമ്മിലെ പൊട്ടിത്തെറിയിൽ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇക്കാര്യം പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മിലെ പൊട്ടിത്തെറിയിൽ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. നേതൃത്വത്തിനെതിരെയായിരുന്നു പരസ്യ പ്രതികരണം നടത്തിയത്. പാർട്ടി അംഗങ്ങൾക്ക് പാർട്ടി ഫോറത്തിൽ ഇരുന്ന് നേതാക്കളെ വിമർശിക്കാമെന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തി വിമർശിക്കുന്നത് സംഘടനാരീതി അല്ലെന്നും ഇ എൻ സുരേഷ് ബാബു വിമർശിച്ചു. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം ആയിരുന്ന അബ്ദുൽ ഷുക്കൂർ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു. നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതും ചിറ്റൂർ, തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ തോൽവിയും പാർട്ടി വിശദമായി പരിശോധിക്കുമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News