ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിൻ്റെ നീക്കം. ഇറാനെ ആക്രമിക്കരുതെന്ന് ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുഎസിന് സ്വീകാര്യമായ ഒരു കരാർ ഉണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News