LIVE NOW
Published : Jul 19, 2026, 05:26 AM ISTUpdated : Jul 19, 2026, 05:48 PM IST

Malayalam News Live: കശ്മീരിൽ പ്രളയതാണ്ഡവം, മേഘവിസ്ഫോടനത്തിന്റെ ഭീകരത, 10 ജീവൻ നഷ്ടം, വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി; രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി

Summary

ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 

Kashmir flood

05:48 PM (IST) Jul 19

കശ്മീരിൽ പ്രളയതാണ്ഡവം, മേഘവിസ്ഫോടനത്തിന്റെ ഭീകരത, 10 ജീവൻ നഷ്ടം, വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി; രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെയും മിന്നൽ പ്രളയത്തെയും തുടർന്നുണ്ടായ കനത്ത മഴക്കെടുതിയിൽ പത്ത് പേർ മരിച്ചു. രജൗരിയിലും സുരാൻകോട്ടിലും ഉൾപ്പെടെ പലയിടത്തും റോഡുകളും വാഹനങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്

Read Full Story

05:04 PM (IST) Jul 19

80 ഓളം ബസുകൾ ഓടുന്ന പ്രധാന പാത പൊളിഞ്ഞിട്ട് കാലങ്ങളായി, ഒറ്റപ്പാലത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു; 27 മുതൽ അനിശ്ചിതകാല സമരം

ഒറ്റപ്പാലം - ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ പണിമുടക്കും. റോഡ് നന്നാക്കിയില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകൾ അറിയിച്ചു. എൺപതോളം ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്

Read Full Story

04:04 PM (IST) Jul 19

'330' ലക്ഷ്യമിട്ട് കേന്ദ്ര നീക്കം, സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി, ഡിഎംകെയും ഒപ്പം; മഴക്കാല സമ്മേളനത്തില്‍ പ്രതിഷേധ കാറ്റ് ശക്തമാകും

മഴക്കാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി. തൃണമൂൽ വിമതരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഭരണഘടനാ ഭേദഗതികൾക്കായി സഖ്യകക്ഷികളെ പിളർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം

Read Full Story

03:28 PM (IST) Jul 19

റിമാൻ്റ് പ്രതി ടോയ്ലറ്റ് ക്ലീനർ കുടിച്ചു; ആശുപത്രിയിലേക്ക് മാറ്റി, സംഭവം തൊടുപുഴ മുട്ടം സബ് ജയിലിൽ

എൻഡിപിഎസ് കേസിൽ അറസ്‌റ്റിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം.

Read Full Story

03:06 PM (IST) Jul 19

കുഞ്ഞാലിക്കുട്ടി പുറത്തുവിട്ട ചിത്രത്തിൽ വിവാദം കത്തുന്നു, തിരുത്തുമായി രാജീവ്, 'ടാറ്റ'യിൽ വാക്പ്പോര് മുറുകുന്നു; മുഖ്യമന്ത്രിയുടെ മറുപടി എന്താകും?

ടാറ്റയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. സർക്കാർ ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നതിന് തെളിവായി മന്ത്രി കുഞ്ഞാലിക്കുട്ടി ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ, എൽഡിഎഫ് സർക്കാരാണ് പദ്ധതി തുടങ്ങിയതെന്ന് മുൻ മന്ത്രി പി രാജീവ് തിരുത്തി

Read Full Story

02:23 PM (IST) Jul 19

വൈദ്യപരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, രക്ഷപ്പെട്ടത് ഇരു കൈകളിലും വിലങ്ങോടെ

കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Read Full Story

01:44 PM (IST) Jul 19

വീടിനകത്ത് പോലും സുരക്ഷയില്ല, കടിച്ചുകീറിയത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ; മറ്റു മൂന്ന് പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു

ഒതുക്കുങ്ങലില്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി

Read Full Story

01:19 PM (IST) Jul 19

വൈദ്യുതി മുടങ്ങി, മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റു, വയോധികയ്ക്ക് ദാരുണാന്ത്യം

വൈദ്യുതി മുടങ്ങിയ സമയത്ത് മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Read Full Story

11:59 AM (IST) Jul 19

സ്കൂളുകൾക്ക് അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ; 'എല്ലാ വശങ്ങളും പരിശോധിക്കണം'

ലോകകപ്പ് പ്രമാണിച്ച് അവധി വേണമെന്ന് കുട്ടികൾ നേരിട്ട് തന്നെ പറയുന്നുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ. അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Read Full Story

11:19 AM (IST) Jul 19

ഇത് കെഎസ്ഇബി കരുതൽ, ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ട, വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

Read Full Story

11:05 AM (IST) Jul 19

പൊതിച്ചോറിൽ മന്ത്രി ഈ​ഗോ ഒഴിവാക്കണമെന്ന് റിയാസ്; സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് പി രാജീവ്, കമ്മ്യൂണിറ്റി കിച്ചൻ നടക്കില്ലെന്ന് കെ സുരേന്ദ്രൻ

ആശുപത്രികളിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രിയുടെ നിലപാടിനെതിരെ സിപിഎം നേതാക്കളായ മുഹമ്മദ് റിയാസും പി രാജീവും രംഗത്തെത്തി.

Read Full Story

10:54 AM (IST) Jul 19

'വിഎസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോ?' വിഎസിന്‍റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി രാജീവ്

വിഎസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്

Read Full Story

10:40 AM (IST) Jul 19

പൊതിച്ചോറിൽ പോര്; വിട്ടുവീഴ്ച്ചയില്ലെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ; ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല, എന്തുവിലകൊടുത്തും തടയും

ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി

Read Full Story

10:23 AM (IST) Jul 19

അഞ്ച് ശതമാനത്തിൽ നിന്ന് എട്ടിലേക്ക്; കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

2024-ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശിശുമരണനിരക്ക് ആയിരം ജനനങ്ങളിൽ അഞ്ചിൽ നിന്ന് എട്ടായി ഉയർന്നു. വാക്സിനേഷൻ വിമുഖത, അശാസ്ത്രീയ ചികിത്സാരീതികൾ തുടങ്ങിയവ ഈ വർദ്ധനവിന് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.
Read Full Story

09:48 AM (IST) Jul 19

കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയിൽ തുടരുന്നു

കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്

Read Full Story

09:25 AM (IST) Jul 19

ഉറക്കഗുളിക നൽകി മയക്കി, ഭർത്താവിനെ കൊലപ്പെടുത്തിയത് വെള്ളിക്കെട്ടനെ കൊണ്ട് കടിപ്പിച്ച്; ക്രൂരത ഇൻഷൂറൻസ് തുക തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാൻ

മീററ്റിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂർ സ്വദേശിയായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്

Read Full Story

08:55 AM (IST) Jul 19

വിഎസ് അനുസ്മരണം, അച്ചടിച്ച ശേഷം ഓർ‌മ്മക്കുറിപ്പ് ഒഴിവാക്കി ദേശാഭിമാനി; വാരാന്ത പതിപ്പ് ഇല്ലാതെ പത്രം, സാങ്കേതിക പിഴവെന്ന് വിശദീകരണം

വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായി ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്.

Read Full Story

08:27 AM (IST) Jul 19

അലോഷ്യസിന് മുഖ്യമന്ത്രി അവസരം നൽകുമോ? കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെടും, പ്ലീഡർ നിയമനത്തിൽ പരസ്യ പ്രതിഷേധത്തിന് വിലക്ക്

ഗവണ്‍മെന്‍റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ചക്ക് കെഎസ്‌യു പ്രസിഡന്‍റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും

Read Full Story

08:26 AM (IST) Jul 19

കോട്ടയത്ത് ജംഗ്ഷനിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ

കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത് ആണ് മരിച്ചത്. സംഭവത്തിൽ പ്രതി മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Full Story

07:46 AM (IST) Jul 19

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 കാരിയെ വീട്ടിലെത്തിച്ച് ലൈംഗിക ചൂഷണം നടത്തി; യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Read Full Story

07:41 AM (IST) Jul 19

തൃണമൂൽ വിമതരെ അംഗീകരിച്ച് സ്പീക്കർ; സർവകക്ഷി യോഗത്തിലേക്ക് പ്രത്യേക ക്ഷണം, പ്രതിപക്ഷ നിരയിൽ വിള്ളൽ

സർക്കാരിന്റേത് ജനാധിപത്യത്തെ കൊഞ്ഞനം കാട്ടുന്ന നടപടിയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അതെസമയം, സഭയിൽ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് തിങ്കളാഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ എത്ര കക്ഷികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Read Full Story

07:06 AM (IST) Jul 19

സോനം വാങ്ചുക്കിനെ മാറ്റിയത് അതീവ രഹസ്യ ഓപ്പറേഷനിലൂടെ; ആശുപത്രിയിലും നിരാഹാരം തുടർന്ന് വാങ്ചുക്ക്, ജന്തർമന്തറിൽ അഭിജിത് ദിപ്കെയും സമരത്തിൽ

ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങൾക്കായി പുലർച്ചെ മൂന്ന് മണിക്ക് മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷനിലെത്താൻ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകുകയും, അവിടെ വെച്ചുമാത്രം യഥാർത്ഥ ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക്ക് അവിടെയും തന്റെ നിരാഹാര സമരം തുടരുകയാണ്.

Read Full Story

06:23 AM (IST) Jul 19

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ - അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി, പൊതു മാർഗനിർദേശം പുറപ്പെടുവിക്കും

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പേരൂർക്കടയിലെ ആശുപത്രിയിൽ നേരിട്ടെത്തി പരിശോധന നടത്തി. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ പ്രവർത്തിക്കുന്നതിൽ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Read Full Story

06:03 AM (IST) Jul 19

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി; 19 യാത്രക്കാർക്ക് പരിക്ക്

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.

Read Full Story

05:46 AM (IST) Jul 19

പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; FCRA ഉൾപ്പെടെ അഞ്ചിലേറെ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ

തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 ദിവസം നീളുന്ന സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.

Read Full Story

05:28 AM (IST) Jul 19

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം; ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്യും

ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.

Read Full Story

More Trending News