ലോകകപ്പ് പ്രമാണിച്ച് അവധി വേണമെന്ന് കുട്ടികൾ നേരിട്ട് തന്നെ പറയുന്നുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ. അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം: ലോകകപ്പ് പ്രമാണിച്ച് അവധി വേണമെന്ന് കുട്ടികൾ നേരിട്ട് തന്നെ പറയുന്നുണ്ടെന്ന് മന്ത്രി എപി അനിൽകുമാർ. അവധി കൊടുക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവധി നൽകുന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കണം. അവധിയുടെ കാര്യത്തിൽ മുൻമന്ത്രി ശിവൻകുട്ടി പറഞ്ഞതും പരിഗണനയിലുണ്ടെന്നും മന്ത്രി എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കുണ്ടായ തെറ്റിദ്ധാരണകൾ സംസാരിച്ചാൽ മാറുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. എൽഡിഎഫ് സർക്കാർ അനാവശ്യ ധൃതി കാണിച്ചു. അത് ആരെ സംരക്ഷിക്കാൻ ആയിരുന്നു?. വഖഫുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് കൊണ്ടുവന്നപ്പോൾ അതിൽ അമുസ്ലീങ്ങളെ കൊണ്ടുവരുന്നത് അംഗീകരിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും മന്ത്രി അനിൽകുമാർ പറഞ്ഞു. ടാറ്റ കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ചർച്ച നടത്തി എന്നത് യാഥാർത്ഥ്യമാണ്. ചിത്രങ്ങൾ മന്ത്രി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റ് ചെറുതോ വലുതോ എന്ന് പിന്നീടാലോചിക്കേണ്ട കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


