Published : Jun 10, 2025, 06:05 AM ISTUpdated : Jun 10, 2025, 10:49 PM IST

Malayalam News Live‌| നിലമ്പൂരങ്കം തുടരുന്നു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പൊലീസിനെ ആക്രമിച്ച പ്രതിയെ വെടിവെച്ചു, അറസ്റ്റ്

Summary

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എൽഡിഎഫ് ഇന്ന് പത്തോളം മന്ത്രിമാരെ ഇറക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് , കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാർത്ഥി നിലമ്പൂർ നഗരസഭ പരിധിയിൽ പര്യടനം നടത്തും. അതേസമയം മണ്ഡലത്തിൽ ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പിവി അൻവർ

arrest

10:49 PM (IST) Jun 10

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പൊലീസിനെ ആക്രമിച്ച പ്രതിയെ വെടിവെച്ചു, അറസ്റ്റ്

എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പൊലീസ് ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു.

Read Full Story

10:29 PM (IST) Jun 10

സാമൂഹിക മാധ്യമം വഴി പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം; നാദാപുരത്ത് സഹോദരങ്ങളെ വെട്ടി അയൽവാസി, അന്വേഷണം

സാമൂഹിക മാധ്യമം വഴി സഹോദരങ്ങൾക്കെതിരെ ബഷീർ പോസ്റ്റ്‌ ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

Read Full Story

10:10 PM (IST) Jun 10

ഇനി വേടൻ്റെ പാട്ട് പാഠ്യ വിഷയം; മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പം കാലിക്കറ്റ് സർവകലാശാലയിൽ ബിഎ മലയാളം സെമസ്റ്ററിൽ ഉൾപ്പെടുത്തി

കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായതിന് പിന്നാലെയാണ് സർക്കാർ നീക്കം.

Read Full Story

09:54 PM (IST) Jun 10

മാരക ലഹരിമരുന്നുമായി അഭിഭാഷകന്‍ പിടിയില്‍; സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താന്‍ എത്തിച്ചതെന്ന് മൊഴി

നാഗകോവിൽ വടിവീശ്വരം സ്വദേശി ശക്തിവേൽ (25) നെയാണ് കോട്ടാർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Read Full Story

09:44 PM (IST) Jun 10

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണായിരുന്നു അപകടം. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63) യാണ് മരിച്ചത്.

Read Full Story

09:34 PM (IST) Jun 10

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കനാണ് മരിച്ചു. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.

Read Full Story

08:18 PM (IST) Jun 10

അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ മൃഗത്തിന്റെ ആക്രമണം; സംഭവം കൽപ്പറ്റയില്‍

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. നേരിയ പരിക്കേറ്റ കുട്ടിയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

07:49 PM (IST) Jun 10

ഹരിയാന ഭൂമി ഇടപാട് കേസ് - തുടര്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുൻപിൽ ഹാജരാകാതെ റോബര്‍ട്ട് വാദ്ര

കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു.

Read Full Story

07:32 PM (IST) Jun 10

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; സ്കൂൾ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെൻഷന്‍

ടി എസ് പ്രദീപ്‌ കുമാറിനെ സ്കൂൾ മാനേജറാണ് സസ്‌പെന്റ് ചെയ്തത്. ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസിലെ പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത്.

Read Full Story

07:29 PM (IST) Jun 10

ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം; ഒളിവിൽ പോയ പ്രതിയെ പിടികൂടി പൊലീസ്, സംഭവം കൊല്ലം പോരുവഴിയിൽ

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻഷാദിനെ പൊലീസ് പിടികൂടിയത്

Read Full Story

07:17 PM (IST) Jun 10

കപ്പൽ തീപിടിച്ചുണ്ടായ അപകടം; എണ്ണ ചോർച്ചയ്ക്ക് സാധ്യത, കോഴിക്കോട് തീരമേഖലയിൽ സുരക്ഷാ മുൻകരുതൽ

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള എംവി വാൻഹായി 503 എന്ന ചരക്ക് കപ്പലാണ് ബേപ്പൂർ തുറമുഖത്തിന് ഏകദേശം 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാ​ഗത്തായി അറബിക്കടലിലാണ് അപകടം സംഭവിച്ചത്.

Read Full Story

06:09 PM (IST) Jun 10

കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം, മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും

പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു.

Read Full Story

05:56 PM (IST) Jun 10

കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം എഴുകോൺ കൈതക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

Read Full Story

04:47 PM (IST) Jun 10

തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ്‌ നിര്‍ദ്ദേശം.

Read Full Story

04:35 PM (IST) Jun 10

പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം; കണ്ടെത്തിയത് സമീപത്ത് നിന്ന് കാണാതായ വ്യക്തിക്കായി തിരച്ചിൽ നടത്തുന്നതിനിടെ

ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം എഴുകോൺ കൈതക്കോടാണ് സംഭവം.

Read Full Story

04:18 PM (IST) Jun 10

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് സ്റ്റെല്ലസിനെ കാണാതായത് കഴിഞ്ഞ 30ന്; രാമേശ്വരത്ത് നിന്ന് മൃതദേഹം കണ്ടത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

Read Full Story

03:45 PM (IST) Jun 10

കുട്ടികളടക്കം കഴിഞ്ഞിരുന്നത് വീടിന്‍റെ വരാന്തയില്‍; ബാങ്ക് സീല്‍ ചെയ്ത പൂട്ട് തകര്‍ത്ത് നാട്ടുകാർ, കുടുംബത്തെ വീടിനുള്ളില്‍ കയറ്റി

തിരുവനന്തപുരം പാറശ്ശാല കാരോടിലായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ വീടിന്‍റെ വരാന്തയില്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് കുടുംബത്തെ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചത്.

Read Full Story

03:01 PM (IST) Jun 10

വിവാഹം കഴിഞ്ഞ് 12ാം നാൾ അരുംകൊല - 'സോനം എല്ലാദിവസവും ആൺസുഹൃത്തിന് വാട്ട്സാപ്പിൽ ലൈവ് ലൊക്കേഷൻ നൽകി'; ​വൻ ​ഗൂഢാലോചന

സോനത്തിന് ഭർത്താവ് രാജാ രഘുവൻഷിയോട് താല്പര്യമുണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു.

Read Full Story

03:00 PM (IST) Jun 10

അതിശക്തമായ മഴ വരുന്നു; കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story

01:04 PM (IST) Jun 10

തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യം തേടി കൃഷ്ണകുമാറും ദിയയും; 'ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ'

അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവേയാണ് കൃഷ്ണകുമാറും മകൾ ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Read Full Story

12:25 PM (IST) Jun 10

ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണ - 'പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തി' - ‌വി ഡി സതീശൻ

ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Read Full Story

11:56 AM (IST) Jun 10

കേരളത്തിൽ 96 കൊവിഡ് കേസുകൾ കൂടി; കണക്ക് 2000 കടന്നു, ഒരു മരണം; രാജ്യത്താകെ 6815 കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്.

Read Full Story

10:36 AM (IST) Jun 10

'ഐസിയുവിലുള്ള 2 പേർ മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു, സംസാരിച്ചു'; അപകടനില തരണം ചെയ്തെന്ന് പൂർണ്ണമായി പറയാനാകില്ലെന്ന് ഡോക്ടർ

ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

Read Full Story

10:31 AM (IST) Jun 10

തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു; 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകരമായ സാധനങ്ങൾ; കപ്പൽ ചരിഞ്ഞു തുടങ്ങി

കേരളത്തിൻ്റെ പുറങ്കടലിൽ തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു

Read Full Story

10:07 AM (IST) Jun 10

വന്യജീവി പ്രശ്നം - 'കേന്ദ്ര സർക്കാർ നിലപാട് അം​ഗീകരിക്കാനാകില്ല, വെടിവെക്കാൻ കേന്ദ്രം പറയുന്ന ചട്ടങ്ങൾ അപ്രായോ​ഗികം' - എ കെ ശശീന്ദ്രൻ

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർദ്ധസത്യങ്ങൾ മാത്രമാണെന്നും ശശീന്ദ്രൻ വിമർശിച്ചു. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണിത്.

Read Full Story

10:06 AM (IST) Jun 10

സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പൂച്ച കുറുകെ ചാടി; അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ അപകടത്തിൽ തലക്ക് പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Read Full Story

09:16 AM (IST) Jun 10

ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണ - വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് എം വി ​ഗോവിന്ദൻ

വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

Read Full Story

08:59 AM (IST) Jun 10

മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവം - 'ബോധം കെടുത്തിയാണ് ഉത്തർപ്രദേശിൽ എത്തിച്ചത്'; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം

മേഘാലയിൽ മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭാര്യ സോനം.

Read Full Story

08:38 AM (IST) Jun 10

'ഹാപ്പി ബർത്ത് ഡ‍േ ബോസ്' - പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്

കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസിൻ്റെ വക സിഐയുടെ പിറന്നാൾ ആഘോഷം

Read Full Story

07:36 AM (IST) Jun 10

വെൽഫെയ‍ർ പാർട്ടി പിന്തുണ - യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കാന്തപുരം വിഭാഗം; വിമ‍ർശനം കടുപ്പിച്ച് എൽഡിഎഫും

ജമാ അത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണക്കായി ചാടി വീഴുന്നത് ശരിയല്ലെന്ന് കാന്തപുരം വിഭാഗം

Read Full Story

06:45 AM (IST) Jun 10

ഇനി 52 നാൾ കാത്തിരിപ്പ്; യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക്; ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യബന്ധനം പരമ്പരാഗത യാനങ്ങൾ ഉപയോഗിച്ച് തുടരാം

Read Full Story

06:37 AM (IST) Jun 10

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് - പ്രതിപക്ഷ നേതാവ് വീഡി സതീശന് നിർണായകം; തോറ്റാൽ പാ‍ർട്ടിയിൽ ഒറ്റപ്പെടും, ജയിച്ചാൽ ശക്തനാവും

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കിലും ജയപരാജയങ്ങളിൽ പ്രതിപക്ഷ നേതാവിൻ്റെ രാഷ്ട്രീയഭാവിയാണ് തീരുമാനിക്കപ്പെടുക

Read Full Story

06:24 AM (IST) Jun 10

നിലമ്പൂരിൽ പോര് മുറുകി - ആരവങ്ങളില്ലാതെ അൻവർ, പത്തോളം മന്ത്രിമാരെ ഇറക്കി എൽഡിഎഫ്, വൻ നേതൃനിരയുമായി യുഡിഎഫ്

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ട് പോകുന്നു. നേതാക്കളുടെ നീണ്ട നിരയാണ് മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുന്നത്

Read Full Story

More Trending News