എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പൊലീസ് ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു.
ദില്ലി: ദയാൽപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി നൗഷാദ് അറസ്റ്റിൽ. യുപിയിൽ നിന്ന് അറസ്റ്റിലായ പ്രതിയെ ദില്ലിക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പൊലീസ് ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു. കാൽമുട്ടിന് താഴെ വെടിയേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ബ്ലേഡ് കൊണ്ടാണ് പൊലീസിനെ ആക്രമിച്ചത്.



