രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്.

തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 96 കേസുകളാണ് വർധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തിൽ ആകെ കേസുകൾ 2000 കടന്നു, ആകെ ആക്ടീവ് കേസുകൾ 2053 ആയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്