കുരിശുമുട്ടം സ്വദേശിയായ ആനന്ദിനെതിരെയാണ് പരാതി.
തിരുവനന്തപുരം: മലയൻകീഴ് വില്ലേജ് ഓഫീസറെ പൂട്ടിയിട്ട് കയ്യേറ്റം ചെയ്തതായും ഓഫീസ് ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി. വിളവൂർക്കൽ വില്ലേജ് ഓഫീസർ വി രാജേഷിനെയാണ് കയ്യേറ്റം ചെയ്തത്. കുരിശുമുട്ടം സ്വദേശിയായ ആനന്ദിനെതിരെയാണ് പരാതി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികൾക്കായുള്ള നേറ്റിവിറ്റീ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. വില്ലേജ് ഓഫീസറുടെ പരാതിയിൽ മലയൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.



