കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു.
ദില്ലി: ഹരിയാന ഭൂമി ഇടപാട് കേസില്‍ ഇഡിക്ക് മുന്‍പാകെ റോബര്‍ട്ട് വാദ്ര ഇന്ന് ഹാജരായില്ല. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വാദ്രക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2008ല്‍ വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് പ്രോപ്പര്‍ട്ടീസ് ഏഴരക്കോടി രൂപക്ക് വാങ്ങിയ മൂന്നേക്കര്‍ ഭൂമി 58 കോടിക്ക് മറിച്ചു വിറ്റതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നായിരുന്നു കേസ്.


