നാഗകോവിൽ വടിവീശ്വരം സ്വദേശി ശക്തിവേൽ (25) നെയാണ് കോട്ടാർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തിരുവനന്തപുരം: നാഗർകോവിലിൽ വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന മാരക മയക്കുമരുന്നുകളുമായി അഭിഭാഷകൻ അറസ്റ്റിൽ. നാഗകോവിൽ വടിവീശ്വരം സ്വദേശി ശക്തിവേൽ (25) നെയാണ് കോട്ടാർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 12.08 ഗ്രാം മെത്താംഫെറ്റാമൈനും, 0.42 മില്ലിഗ്രാം എൽ.എസ് ഡി സ്റ്റാമ്പും പിടിച്ചെടുത്തത്. പ്രതിയുടെ ഇരുചക്ര വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുവാൻ വേണ്ടിയാണ് പ്രതി ലഹരിമരുന്ന് കൈവശം വെച്ചതെന്നാണ് പൊലീസ് നിഗമനം. നാഗർകോവിൽ കോടതിയിലെ അഭിഭാഷകനാണ് ശക്തിവേൽ.

