പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണായിരുന്നു അപകടം. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63) യാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63) യാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെയാണ് അപകടം ഉണ്ടായത്. കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മണ്ണാ൪ക്കാട് ആളെയിറക്കി തിരിച്ച് വരും വഴിയായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവിടെ സൂചന ബോ൪ഡ് വെച്ചിട്ടുണ്ട്.