തിരുവനന്തപുരം പാറശ്ശാല കാരോടിലായിരുന്നു സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ വീടിന്‍റെ വരാന്തയില്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് കുടുംബത്തെ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജപ്തി നടപടിയുടെ പേരില്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ വീടിന് പുറത്താക്കി ബാങ്ക് സീല്‍ ചെയ്ത പൂട്ട് തകര്‍ത്ത് കുടുംബത്തെ വീട്ടില്‍ കയറ്റി നാട്ടുകാര്‍. തിരുവനന്തപുരം പാറശ്ശാല കാരോടിലായിരുന്നു സംഭവം.
ഇന്നലെ നാട്ടുകാര്‍ പല തവണ ബാങ്ക് അധികൃരുമായി സംസാരിച്ചെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെ വീടിന്‍റെ വരാന്തയില്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് കുടുംബത്തെ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് കുളത്തൂര്‍ പാട്ടവിള സ്വദേശീ ത്യാഗരാജനെയും കുടുംബത്തെയും ബാങ്ക് അികൃതര്‍ വീടിന് പുറത്താക്കി സീല്‍ ചെയ്തത്. 2018 ല്‍ വീട് നവീകരിക്കാനായിട്ടാണ് 8 ലക്ഷം രൂപ വായ്പ എടുത്തത്. കുറച്ച് കൂടി സാവകാശം നല്‍കണമെന്നാണ് കുടുബത്തിന്‍റെ ആവശ്യം.