ഇന്ത്യയുമായുള്ള വ്യാപാര കരാറിലെ അമേരിക്കൻ പ്രഖ്യാപനവും മുൻ കരസേന മേധാവിയുടെ കുറിപ്പും ഇന്ന് പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വ്യാപാര കരാറിൽ മോദി ട്രംപിന് കീഴ്പ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചട്ടം ലംഘിച്ച് വിഷയങ്ങൾ ഉന്നയിക്കാൻ ആകില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതിനാൽ തന്നെ ലോക്സഭ ഇന്നും കലുഷിതമാകാനാണ് സാധ്യത. കരാർ അമേരിക്കൻ പ്രസിഡൻറ് ആദ്യം പ്രഖ്യാപിച്ചത് പ്രതിപക്ഷം ഇന്ന് പാർലമെൻറിൽ ചോദ്യം ചെയ്യും. മോദി ട്രംപിന് കീഴ്പ്പെട്ടെന്ന് ഇന്നലെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു.വ്യാപാര കരാര്‍ വിഷയത്തിനൊപ്പം മുൻ കരസേന മേധാവി എംഎം നരവനയുടെ കുറിപ്പും പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റിൽ ഉന്നയിക്കും. ചൈനയുടെ കടന്നുകയറ്റ ശ്രമത്തിനിടെ തനിക്ക് സർക്കാർ വ്യക്തമായ ഉത്തരവ് നല്കാൻ തയ്യാറായില്ലെന്ന മുൻ കരസേന മേധാവിയുടെ കുറിപ്പ് ഇന്നും രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിക്കാൻ ശ്രമിക്കും.

09:57 PM (IST) Feb 03
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി
09:15 PM (IST) Feb 03
ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിലെത്തി. റിയാദിൽ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ അദ്ദേഹത്തെ സ്വീകരിച്ചു
08:38 PM (IST) Feb 03
യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല.
07:46 PM (IST) Feb 03
അതിവേഗ റെയിൽ പാതക്കായി സ്വന്തം നിലയിൽ ഓഫീസ് തുറന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് ജയിക്കും മുന്നേ എംഎൽഎ ഓഫീസ് തുറന്നയാളാണ് ശ്രീധരനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പരിഹാസം
07:37 PM (IST) Feb 03
രാജ്യസഭയിലെ പ്രസംഗത്തിൽ ബിജെപി എംപി സി സദാനന്ദനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും. ഇത് ജീവിതത്തിലെ അസുലഭ മുഹൂർത്തമാണെന്ന് സദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
07:18 PM (IST) Feb 03
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പിഎസ്എൽവി വിക്ഷേപണങ്ങളിലെ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരത്തെ വിഎസ്എസ്‌സി സന്ദർശിച്ചു. ദൗത്യത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് സൂചന
07:16 PM (IST) Feb 03
മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സ്ഥാനം ഏൽക്കും.
06:40 PM (IST) Feb 03
ഈ മാസം പതിനാറിനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സമ്പത്തിനെതിരെ വടകര പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
06:39 PM (IST) Feb 03
എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്.
06:38 PM (IST) Feb 03
കേന്ദ്ര ബജറ്റിൽ എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിരാകരിച്ചുകൊണ്ട് കേരളത്തെ പൂർണ്ണമായി അവഗണിച്ചെന്ന് മുഖ്യമന്ത്രി. ഈ അവഗണനയ്ക്കെതിരെ പ്രതികരിക്കാത്ത കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ ബി ടീമായി മാറിയെന്നും, വികസനത്തെ എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു
06:27 PM (IST) Feb 03
ബൈക്ക് യാത്രക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു
06:00 PM (IST) Feb 03
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് അന്തിമ രൂപമായെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെയും ട്രംപിന്റെയും സൗഹൃദം കരാർ യാഥാർഥ്യമാക്കാൻ സഹായിച്ചെന്നും, കാർഷിക-ക്ഷീര മേഖലയ്ക്ക് പൂർണ്ണ സംരക്ഷണം ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി
05:59 PM (IST) Feb 03
ഇടതുസംഘടനയായ കെഎസ്ടിഎയുടെ ഭാഗമായുള്ള സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. സുപ്രീം കോടതി നിർദേശപ്രകാരമുള്ള സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും സംഘടനയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
05:54 PM (IST) Feb 03
നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
05:41 PM (IST) Feb 03
ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
05:21 PM (IST) Feb 03
പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിലെ ഘടകമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
05:20 PM (IST) Feb 03
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ കയറ്റുമതി മേഖലയ്ക്ക് ഉണർവ് നൽകുമെങ്കിലും, അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നു. രാജ്യത്തെ കർഷകർക്ക് ഇത് വെല്ലുവിളിയാകുമോ എന്ന ഭയം ശക്തമാണ്
04:39 PM (IST) Feb 03
മന്ത്രി സജി ചെറിയാനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിനു ചുള്ളിയിൽ. വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ താൻ കൊടുത്ത പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
04:33 PM (IST) Feb 03
നാസയുടെ ആർട്ടിമിസ് 2 വിക്ഷേപണം മാർച്ചിലേക്ക് മാറ്റി. വിക്ഷേപണ വാഹനമായ എസ് എൽ എസ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. അറ്റകുറ്റപ്പണികൾക്ക് ശേഷം പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിക്കും
03:51 PM (IST) Feb 03
എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
03:34 PM (IST) Feb 03
ലോക്സഭയിലെ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ ഓം ബിർള എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു
03:07 PM (IST) Feb 03
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി രാജ്യ താല്പര്യങ്ങൾ വിറ്റഴിച്ചുവെന്ന് രാഹുൽ ഗാന്ധി. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയ മോദി 'കോംപ്രമൈസ്ഡ്' നേതാവായെന്നും, എപ്സ്റ്റീൻ ഫയലുകളിൽ മോദിയെക്കുറിച്ച് എന്താണുള്ളതെന്ന് അറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു
02:48 PM (IST) Feb 03
ഇറാനിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തമുണ്ടായി. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശത്ത് തീ പടർന്നത് നിരവധി വ്യാപാര സ്ഥാപനങ്ങളെയും ഗോഡൗണുകളെയും ബാധിച്ചു
02:29 PM (IST) Feb 03
സിനിമയെ കലയായി കണ്ടാൽ പോരേ എന്നാണ് കോടതിയുടെ ചോദ്യം. സിനിമ എങ്ങനെ കേസ് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നും കോടതി ചോദിച്ചു.
12:10 PM (IST) Feb 03
രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നത്.
11:01 AM (IST) Feb 03
കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രമേയമാക്കിയുള്ള സിനിമക്കെതിരെ പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം.ഞങ്ങളുടെ ജീവിതമാണതെന്നും കൂട്ടക്കൊല ഇതിവൃത്തമാക്കി സിനിമയെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അഫാന്‍റെ പിതാവ് പറഞ്ഞു
10:48 AM (IST) Feb 03
ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിനായി മുരാരി ബാബു കൊച്ചി ഇഡി ഓഫീസിൽ ഹാജരായി. ദ്വാരപാലക-കട്ടിളപ്പാളി കേസുകളിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് മുരാരി ബാബു ഹാജരായിരിക്കുന്നത്.
10:27 AM (IST) Feb 03
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ ജയഘോഷിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കത്ത് നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളാണ് കത്ത് നൽകിയത്
08:37 AM (IST) Feb 03
കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്.
08:04 AM (IST) Feb 03
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി. ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം
06:59 AM (IST) Feb 03
കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
06:25 AM (IST) Feb 03
കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം. റോയ് മരിച്ച സമയത്ത് കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും
06:16 AM (IST) Feb 03
ശബരിമല സ്വർണക്കൊള്ളയിൽ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി കണ്ഠര് രാജീവര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്