പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ ജയഘോഷിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കത്ത് നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളാണ് കത്ത് നൽകിയത്
പാലക്കാട്: പാലക്കാട് സീറ്റ് യൂത്ത് കോൺഗ്രസിന് നൽകണമെന്ന് ആവശ്യവുമായി കെപിസിസി നേതൃത്വത്തിന് കത്ത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ ജയഘോഷിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കത്ത് നൽകി. പാലക്കാട് ജില്ലയിൽ ഏഴു സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിന് വേണമെന്നാണ് കത്തിലെ ആവശ്യം. നെന്മാറ സീറ്റ് സിഎംപിയിൽ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആറു ചേർന്നാണ് കത്തയച്ചത്. പാലക്കാട് സീറ്റിൽ ജില്ലാ പ്രസിഡന്‍റ് ജയഘോഷ് കെ. എസ്, ചിറ്റൂർ സീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട്, പട്ടാമ്പി സീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖ്, ഒറ്റപ്പാലം സീറ്റ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി, ആലത്തൂർ സീറ്റ് സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവൻ, നെന്മാറ സീറ്റ് സംസ്ഥാന സെക്രട്ടറി വിഷ്ണു. സി, തരൂർ സീറ്റ് സംസ്ഥാന സെക്രട്ടറി അഡ്വ. സുബ്രഹ്മണ്യൻ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.



