തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാകേസ് പ്രതി ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ ആഭ്യന്തര അന്വേഷണം. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാർക്ക് ഗുണ്ടകളുമായി കൂട്ടുകെട്ടെന്ന് സംശയം. ഉദ്യോഗസ്ഥരിൽ ചിലർ സ്പായിലെ നിത്യസന്ദർശകരെന്നും മാസപ്പടിവാങ്ങിയിരുന്നെന്നും വിവരം. ബലാൽസംഗ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും

11:48 PM (IST) Feb 07
'പുതുയുഗ യാത്ര'യിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സതീശൻ. സംസ്ഥാനം ഭീമമായ കടക്കെണിയിലാണെന്നും മയക്കുമരുന്ന്-ഗുണ്ടാ മാഫിയകൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കുമെന്നും സതീശൻ പറഞ്ഞു
09:52 PM (IST) Feb 07
മലേഷ്യൻ സന്ദർശനത്തിനെത്തിയ മോദി ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രഖ്യാപിച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കരാറുകളും ഉണ്ടാകും
09:33 PM (IST) Feb 07
സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നിന്ന് സുധാകരൻ വിട്ടുനിൽക്കുന്നു. കുമ്പളയിലെ ഉദ്ഘാടന വേദിയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ, കണ്ണൂരിലെ പരിപാടികളിലും അദ്ദേഹം പങ്കെടുത്തില്ല. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെന്നാണ് വിശദീകരണം.
09:06 PM (IST) Feb 07
ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സൂരജ്‍ക്കുണ്ട് അന്താരാഷ്ട്ര കലാമേളയിൽ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഹരിയാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
08:34 PM (IST) Feb 07
കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ സി ജെ റോയിയുടെ മരണശേഷം കമ്പനി ആദ്യമായി ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു. കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ടി എ ജോസഫ് മാധ്യമങ്ങളെ കാണും
07:56 PM (IST) Feb 07
കോതമംഗലം നെല്ലിക്കുഴിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ടി എം അബ്ദുൽ അസീസിനെതിരെ കൊലപാതക ശ്രമം. രാത്രി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്
07:39 PM (IST) Feb 07
പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. ആക്രമണത്തിൽ പരിക്കേറ്റ 16-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
06:37 PM (IST) Feb 07
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ അറിയിച്ചു. പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സ്ഥാനമാറ്റത്തിൽ അദ്ദേഹത്തിന്റെ ഊഴം വരുമ്പോൾ ധർമ്മനിഷ്ഠമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
06:03 PM (IST) Feb 07
കരകുളം ഏണിക്കര ഭാഗങ്ങളിൽ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ സി വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
06:00 PM (IST) Feb 07
മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി
05:44 PM (IST) Feb 07
കർണാടകയിലെ ഷിമോഗയിൽ ഭാര്യക്കെതിരെ ഭർത്താവിന്‍റെ പരാതി. മതപരിവർത്തനത്തിന് ഭാര്യ സമ്മർദം ചെലുത്തുന്നുവെന്നാരോപിച്ചാണ് പരാതി
05:39 PM (IST) Feb 07
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യൽ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രീയക്കളി ആരോപിച്ചും പിണറായിക്കെതിരെ സ്വരം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
05:28 PM (IST) Feb 07
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കി. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള ജില്ലയിൽ ഭരണസൗകര്യത്തിനും വികസനത്തിനും വിഭജനം അനിവാര്യമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു
05:15 PM (IST) Feb 07
തിരുവനന്തപുരത്ത് വെമ്പായം കൊപ്പത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു
05:05 PM (IST) Feb 07
തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആർ ആനന്ദ്
04:42 PM (IST) Feb 07
ഈ മാസം 20നകം എല്ലാ വകുപ്പുകളും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ഫുഡ് യൂണിറ്റുകള്‍, കുടിവെള്ള പ്രശ്നമുണ്ടാകാരിക്കാനുളള മുന്‍കരുതൽ തുടങ്ങിയവ ഉണ്ടാകും.
04:13 PM (IST) Feb 07
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
04:10 PM (IST) Feb 07
തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജുവിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി ആന്‍റോ ആന്‍റണി എംപി
04:04 PM (IST) Feb 07
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
03:42 PM (IST) Feb 07
സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് കർദിനാൾ ആന്റണി പൂല. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ചുമതല ഒഴിയും.
03:27 PM (IST) Feb 07
കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർക്കെല്ലാം എതിരെ വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും കേസുണ്ട്.
03:10 PM (IST) Feb 07
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീർ മലയിൽ കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീർ ജേക്കബിൻ്റെ പരാതിയിലാണ് മൊഴി നൽകിയത്.
03:04 PM (IST) Feb 07
തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ
02:46 PM (IST) Feb 07
നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയിൽ വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചർച്ചകൾ പ്രധാനമന്ത്രി നടത്തും.
01:57 PM (IST) Feb 07
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
01:43 PM (IST) Feb 07
സീറ്റ് ചർച്ച അന്തിമഘട്ടത്തിലായിട്ടില്ല. മത്സരിക്കാൻ താത്പര്യമറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയെന്നും സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
01:40 PM (IST) Feb 07
എസ്ഐടി അന്വേഷണത്തെപ്പറ്റി ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേവസ്വം മന്ത്രി ആയിപ്പോയത് കൊണ്ട് വാസവൻ രാജിവെക്കണം എന്നാണ് നിയമസഭയിൽ പ്രതിപക്ഷം പറയുന്നത്.
01:11 PM (IST) Feb 07
അരിക്കൊമ്പൻ്റെ ശല്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ആനയിറങ്കലിൽ ബോട്ടിംഗ് നിർത്തി വച്ചത്. ബോട്ടിംഗില്ലാത്തതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായി.
01:03 PM (IST) Feb 07
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
12:46 PM (IST) Feb 07
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു.
12:22 PM (IST) Feb 07
42 വർഷം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തിയ സിപിഎമ്മിന് ഇപ്പോൾ മറവി രോഗമാണെന്ന് സതീശൻ. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ നിലപാടുമായി സമസ്തനൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
12:20 PM (IST) Feb 07
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. കര്‍ണാടകയിലെ തന്‍റെ ബന്ധങ്ങളാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി
11:50 AM (IST) Feb 07
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു
11:17 AM (IST) Feb 07
പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിലുള്ള മത്സരം ആവർത്തിക്കും. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ പാലായിൽ ത്രികോണ മത്സരത്തിന്‍റെ ആവേശമാകും.
11:13 AM (IST) Feb 07
എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ മുതലാണ് ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമലയിലെ സ്വർണം മോഷണം നടത്തിയവരും വാങ്ങിയവരും വിറ്റവരും ഉൾപ്പെടെയുള്ള പ്രതികളുമായി സംസ്ഥാനത്തിനകത്തും പുറത്തും അടൂർ പ്രകാശിന് ബന്ധമുണ്ടോ എന്നാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.
10:48 AM (IST) Feb 07
പകരം പയറുവർഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അരിയും ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്.
10:35 AM (IST) Feb 07
മലപ്പുറം ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്
10:19 AM (IST) Feb 07
ഉന്നത സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും മരണ സുബിൻ അടക്കം ഗുണ്ടകൾ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തി. സ്പായിലെ തൻറെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തി.
09:59 AM (IST) Feb 07
ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. ആരോഗ്യ പ്രവർത്തകരുടെ പരിശീലന, ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. അഭിമാന പദ്ധതി നിലവിൽ വരുന്നതോടെ ട്രാൻസ്പ്ലാന്റേഷന്റെ ചിലവ് മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
09:31 AM (IST) Feb 07
ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് അഭിഭാഷകൻ പി വിഷ്ണു മോൺസണായി ഹർജി സമർപ്പിച്ചത്.