മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജനതിരക്ക് തുടരുന്നു. ഇന്നലെ 96,631 തീർത്ഥാടകരാണ് ദർശനം നടത്തിയത്. 27ന് മണ്ഡല പൂജ കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം നട അടയ്ക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യത. നാളെ മുതൽ സന്നിധാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകുമെന്നാണ് ദേവസ്വം ബോർഡ് പ്രഖ്യാപനം. ഇതിനുള്ള ഒരുക്കങ്ങളുടെ വിലയിരുത്തൽ ഇന്നുണ്ടാകും.

08:20 AM (IST) Dec 20
പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തിൽ തുടരന്വേഷണം നിലച്ചെന്ന് പരാതിക്കാരൻ ഔസേപ്പ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി സസ്പെന്‍ഷനിലായതോടെയാണ് അന്വേഷണം നിലച്ചതെന്ന് ഔസേപ്പ് പറഞ്ഞു
07:44 AM (IST) Dec 20
കൊച്ചിയിൽ ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സസ്പെന്‍ഡ് ചെയ്തെങ്കിലും കേസെടുക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
07:03 AM (IST) Dec 20
അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും വിജിലൻസ് കേസെടുത്തുവെന്നും വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല
06:53 AM (IST) Dec 20
കൊച്ചി കോര്‍പറേഷന്‍ മേയറെ തീരുമാനിക്കാനുളള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത
06:38 AM (IST) Dec 20
തെരെഞ്ഞെടുപ്പില്‍ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വാര്‍ഡിലെ വീടുകളിലെത്തിയത് ആപ്പിളുകളുമായി. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വിമതനായി മത്സരിച്ച് ജയിച്ച ഇബ്രാഹിമാണ് വീടുകളില്‍ ആപ്പിളുകള്‍ എത്തിച്ചത്
06:15 AM (IST) Dec 20
ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയാണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി