ജേക്കബിൻറെ വീട്ടിൽ നിന്നും 3 കിലോയോളം പാചകം ചെയ്യാത്ത മ്ലാവ് ഇറച്ചിയും, പാചകം ചെയ്ത 2 കിലോയോളം മ്ലാവ് ഇറച്ചിയും, പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച ഒരു കത്തിയും കണ്ടെത്തി
ഇടുക്കി: കമ്പംമെട്ടിൽ മ്ലാവിനെ വേട്ടയാടിയ രണ്ടു പേരെ കുമളി വനംവകുപ്പ് അറസ്റ്റു ചെയ്തു. കമ്പംമെട്ട് സ്വദേശികളായ പുളിക്കൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജേക്കബ് മാത്യു, മേച്ചേരിൽ റോബിൻസ് എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ മ്ലാവിനെ ജേക്കബ് മാത്യുവിൻറെ വീടിന് പുറകിൽ വച്ചാണ് ഇരുവരും ചേർന്ന് കൊന്നത്. ജേക്കബിൻറെ വീട്ടിൽ നിന്നും 3 കിലോയോളം പാചകം ചെയ്യാത്ത മ്ലാവ് ഇറച്ചിയും, പാചകം ചെയ്ത 2 കിലോയോളം മ്ലാവ് ഇറച്ചിയും, പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച ഒരു കത്തിയും കണ്ടെത്തി. പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു.


