തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികളുടെ സൂക്ഷമപരിശോധന ഇന്ന്. ഇന്നലെ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികകളാണ് ജില്ലയിലാകെ ലഭിച്ചത്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്.

10:46 PM (IST) Nov 22
ബെംഗളൂരുവിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്ന സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ
10:44 PM (IST) Nov 22
അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ വലയിലാക്കി ദില്ലി പൊലീസ്. തുർക്കി ചൈനീസ് നിർമ്മിത ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്
09:48 PM (IST) Nov 22
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്കി ജിഇരുപത് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം
09:11 PM (IST) Nov 22
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ. നഗരത്തിലും മലയോര മേഖലകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ്
08:51 PM (IST) Nov 22
എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്‍റെ പിടിയിലായി. പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. നേർവേലി മെരുവമ്പായി സ്വദേശിയായ താജുദ്ദീൻ ആണ് പിടിയിലായത്
07:25 PM (IST) Nov 22
കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പത്രികകളും തള്ളി
07:12 PM (IST) Nov 22
കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്
06:29 PM (IST) Nov 22
രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച പ്രതികള്‍ക്ക് ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായിയാണെന്ന് സംശയം. പ്രതികള്‍ സഞ്ചരിച്ച കാര്‍ പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റേതാണെന്ന് കണ്ടെത്തി. സുനിലും പ്രവാസി വ്യവസായിയും തമ്മിൽ തര്‍ക്കമുണ്ട്.
06:27 PM (IST) Nov 22
കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു
06:05 PM (IST) Nov 22
പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സീനിയർ സിവിൽ പൊലിസ് ഓഫീസർക്കാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി
05:32 PM (IST) Nov 22
വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെകെ പൊന്നപ്പൻ്റെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മൽസരിച്ചതിൻ്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല.
05:31 PM (IST) Nov 22
മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു
05:09 PM (IST) Nov 22
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ദിവസേനയുള്ള സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു
04:28 PM (IST) Nov 22
രേഖകൾ പ്രകാരം അമേയ വനിതയാണെന്ന് ചൂണ്ടിക്കാട്ടി അമേയയുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. ട്രാൻസ് വുമണായ അമേയയുടെ വോട്ടർപട്ടികയിൽ ട്രാൻസ്ജെൻ്റർ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
04:09 PM (IST) Nov 22
മുക്കം നഗരസഭ 18-ാം ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാറ കൂടാരമാണ് പരാതി നൽകിയത്. നിലവില്‍ കൗണ്‍സിലറായ സാറയ്ക്ക് 2020 നടന്ന തെരഞ്ഞെടുപ്പിലും സമാന അനുഭവം നേരിട്ടിരുന്നു
04:05 PM (IST) Nov 22
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്.
03:49 PM (IST) Nov 22
പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും.
03:30 PM (IST) Nov 22
22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
03:23 PM (IST) Nov 22
തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള്‍ വീട്ടമ്മയെ ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ രാജു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
03:14 PM (IST) Nov 22
പൊഴിയൂർ ഉച്ചക്കട സ്വദേശി സരോജിനി (70) ആണ് മരിച്ചത്. റിട്ടയേർഡ് എസ്പി ഭാഗ്യനാഥൻ്റെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെയാണ് സംഭവമെന്നാണ് വിവരം. വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.
03:04 PM (IST) Nov 22
കൊച്ചി നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
02:57 PM (IST) Nov 22
സെയിന്റ് സെബാസ്റ്റ്യൻ പള്ളിയാണ് ആക്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കാട്ടാന പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. അടുക്കള ഭാഗത്തെ ഗ്രില്ലുകളും, ഫർണിച്ചറുകളും കാട്ടാന തകർത്തു.
02:47 PM (IST) Nov 22
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാൻസ്‍ വുമണ്‍ അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
02:36 PM (IST) Nov 22
പ്രസിഡൻ്റിൻ്റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോർഡ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വിടരുതെന്ന് ഉത്തരവിറക്കി. പ്രസിഡന്റ്റ് അംഗീകരിച്ച വിഷയങ്ങൾ കുറിപ്പായി യോഗത്തിന് മുൻപ് അംഗങ്ങൾക്കും നൽകണം.
02:21 PM (IST) Nov 22
വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രി പരിസരത്ത് ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം
01:32 PM (IST) Nov 22
സംഘത്തിന് പാക്കിസ്ഥാൻ ഐ എസ് ഐയുമായി ബന്ധമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു.
01:27 PM (IST) Nov 22
ഇന്ന് 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
01:00 PM (IST) Nov 22
ട്രംപ്- മംദാനി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങൾ പങ്ക് വച്ചായിരുന്നു തരൂരിൻ്റെ ന്യായീകരണം. തമ്മിൽ സംസാരിക്കണം. രാജ്യതാൽപര്യത്തിനായി നിൽക്കണം. ഇന്ത്യയിലും ഇത്തരമൊരുസാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തന്നാലാകും വിധം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു.
12:59 PM (IST) Nov 22
ഫദീദാബാദിൽനിന്നും നൂഹിൽനിന്നും ബോംബുണ്ടാക്കാനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിച്ചു. ഇവ സൂക്ഷിക്കാൻ ഡീപ് ഫ്രീസറും വാങ്ങി, ഇതിനായി 26 ലക്ഷം രൂപ നെറ്റ്വർക്കിലുള്ളവർതന്നെ സമാഹരിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി
12:34 PM (IST) Nov 22
സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി കേരളം.
12:23 PM (IST) Nov 22
നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നു. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു.
11:55 AM (IST) Nov 22
കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയെന്ന് കൊച്ചി എസിപി സിബി ടോം.
11:25 AM (IST) Nov 22
ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം – എറണാകുളം എക്‌സ്‌പ്രസ് റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും
11:24 AM (IST) Nov 22
എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനാണ് പരാതിക്കാരൻ. പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്.
11:06 AM (IST) Nov 22
കെസി വേണുഗോപാൽ വിജയ് യുടെ ടി വി കെയുമായി സഖ്യത്തിന് വാദിക്കുന്നുവെന്ന പ്രചാരണം തമിഴ്നാട്ടിലുണ്ട്. വിജയ് യുമായുള്ള സഖ്യം കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് കേരളത്തിലെ നേതാക്കൾ പറയുന്നു എന്നാണ് തമിഴ്നാട്ടിലെ നേതാക്കളുടെ അവകാശവാദം
11:00 AM (IST) Nov 22
ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സെൻട്രൽ റെയിൽവേയുടെ അറിയിപ്പ്. ഭക്ഷണം പാചകം ചെയ്ത സ്ത്രീക്കും ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിനുമെതിരെ നടപടി സ്വീകരിക്കും.
10:57 AM (IST) Nov 22
ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നും ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു.
10:28 AM (IST) Nov 22
പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല.
10:11 AM (IST) Nov 22
കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
09:53 AM (IST) Nov 22
ദില്ലിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ