വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രി പരിസരത്ത് ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം

തൃശൂര്‍: വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കാഞ്ചേരി ഓട്ടുപാറ ജില്ലാ ആശുപത്രി പരിസരത്ത് ഇന്ന് രാവിലെ പത്തിനായിരുന്നു അപകടം. ഷൊർണൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ തൃശ്ശൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് എതിർ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഏതാനും ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു കയറി. പ്രദേശത്തെ കാൽനടപ്പാതയുടെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാറിടിച്ച് ബൈക്ക് യാത്രക്കാരൻ റോഡരികിലെ കടയ്ക്ക് സമീപത്താണ് തെറിച്ചുവീണത്.

YouTube video player