കൊച്ചി നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കൊച്ചി: അമിത വേഗത ചോദ്യം ചെയ്തതിന്‍റെ പേരില്‍ സ്കൂട്ടര്‍ യാത്രികനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. കൊച്ചി നഗരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചി ചാത്യാത്ത് റോഡിലുണ്ടായതാണ് ഈ സംഭവം. കാറിന്‍റെ അമിത വേഗത ചോദ്യം ചെയ്തതിന്‍റെ പേരില്‍ കാര്‍ യാത്രികര്‍ തന്നെ പിന്തുടര്‍ന്നെത്തി സ്കൂട്ടറില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് സ്കൂട്ടര്‍ യാത്രികനായിരുന്ന അഡ്വക്കേറ്റ് ഡെയ്സന്‍ പറയുന്നു. ഡെയ്സന്‍റെ കൈക്കും കാലിനും പരിക്കുണ്ട്. ഭാഗ്യം കൊണ്ടു മാത്രമാണ് കാറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്. കാറോടിച്ചയാള്‍ക്കെതിരെ വധശ്രമത്തിനടക്കം കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.