എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്‍റെ പിടിയിലായി. പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. നേർവേലി മെരുവമ്പായി സ്വദേശിയായ താജുദ്ദീൻ ആണ് പിടിയിലായത്
കണ്ണൂര്‍: എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്‍റെ പിടിയിലായി. പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്.നേർവേലി മെരുവമ്പായി സ്വദേശിയായ താജുദ്ദീൻ പി (38) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 3.240 ഗ്രാം മാരക ലഹരിവസ്തുവായ എംഡിഎംഎ കണ്ടെടുത്തു. കണ്ണൂരിൽ നടന്ന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജിന്‍റെ നിർദ്ദേശപ്രകാരം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ എസ് ഐ വിപിൻ ടി എം, എസ്.സി.പി.ഒ ഗിരീഷ് എ കെ, എസ്.സി.പി.ഒ സുധീഷ് പി, സി.പി.ഒ ഷിജിൻ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.



