പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സീനിയർ സിവിൽ പൊലിസ് ഓഫീസർക്കാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി

പത്തനംതിട്ട: പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സീനിയർ സിവിൽ പൊലിസ് ഓഫീസർക്കാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരൻ പുഷ്പദാസിനെയാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രൻ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖയും പുറത്തവന്നു. പൊലീസുകാരനെ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത് അസോസിയേഷനെ വെല്ലുവിളിച്ചാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. സന്നിധാനം ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാമെന്നാണ് ഭീഷണി. രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ മുതൽ തർക്കമുണ്ട്. ഇതിനിടെയാണ് ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷൻ സെക്രട്ടറിയുടെ ഭീഷണി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player