ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം – എറണാകുളം എക്‌സ്‌പ്രസ്‌ റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കും

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.​

റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കുക

തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ ആലപ്പുഴ വഴി പോകും. ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്‌ – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌, തിരുവനന്തപുരം നോർത്ത്‌ – ലോക്‌മാന്യ തിലക്‌ ടെർമിനസ്‌ പ്രതിവാര സ്‌പെഷ്യൽ, തിരുവനന്തപുരം നോർത്ത്‌ – എസ്‌ എം വി ടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌, കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ മെമു എന്നിവ ഞായറാഴ്‌ച അര മണിക്കൂർ വൈകിയോടും. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് അറിയിപ്പുണ്ട്.