ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. ബലാത്സംഗത്തിനും നിർബന്ധിത ഭ്രൂണഹത്യക്കും കുറ്റങ്ങൾ ചുമത്തി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഇന്ന് തന്നെ കോടതിയിൽ അപേക്ഷ നൽകും. തിരുവനന്തപുരം വലിയമല സ്റ്റേഷനിലെടുത്ത കേസ് നേമം പൊലീസിന് കൈമാറി. സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ ചുമതല.

11:38 PM (IST) Nov 28
മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ആര്‍ടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
11:14 PM (IST) Nov 28
വഖഫ് വിവാദത്തെ തുടര്‍ന്ന് മുനമ്പത്തെ അറുന്നൂറിലേറെ കുടുംബങ്ങള്‍ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് രാത്രി ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
10:39 PM (IST) Nov 28
കേരളത്തിലെ എസ്ഐആറിൽ കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6.68 ലക്ഷമായി. 1.88 കോടിയിലധികം (67. 57%) ഫോമാണ് ഡിജിറ്റൈസ് ചെയ്തത്. ബിഎൽഒമാരുടെ സമ്മര്‍ദം കുറയ്ക്കാൻ എസ്ഐആര്‍ ജോയത്തോണ്‍ നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
10:11 PM (IST) Nov 28
കൊല്ലം പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രണ്ട് മാസം മുമ്പാണ് മുഖം കത്തിക്കരിഞ്ഞ നിലയിൽ ചങ്ങലയിട്ട് ബന്ധിപ്പിച്ച മൃതദേഹം ആളുകേറാമലയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്
09:27 PM (IST) Nov 28
ജാർഖണ്ഡിലെ ചൈ ബാസയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്
08:49 PM (IST) Nov 28
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
08:27 PM (IST) Nov 28
ദേശീയപാത 66 ൽ അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി.
08:22 PM (IST) Nov 28
വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായവരില്‍ 9 പേർക്ക് ജാമ്യം ലഭിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത 17 പേരിൽ ഒമ്പത് പേർക്കാണ് ജാമ്യം ലഭിച്ചത്
08:10 PM (IST) Nov 28
കൂട്ടബലാത്സംഗ കേസിൽ മൂന്ന് വർഷമായി ഒളിവിൽ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂർ പൊലീസ്. നൂറനാട് പാലമേൽ സ്വദേശി കൊച്ചുതറയിൽ വീട്ടിൽ മനോജാണ് (35) പിടിയിലായത്
07:36 PM (IST) Nov 28
തൃശൂർ വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുണ്ടന്നൂർ ചുങ്കത്ത് ആണ് സംഭവമുണ്ടായത്.
07:21 PM (IST) Nov 28
കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ ആണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. പോക്കുവരവ് ചെയ്ത വസ്തുവിന്‍റെ കരമൊടുക്കാനാണ് കൈക്കൂലി ചോദിച്ചത്.
07:18 PM (IST) Nov 28
കോഴിക്കോട് കുന്നമംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് വടകര എംപി ഷാഫി പറമ്പില്‍. പാലക്കാട് എംഎല്‍എ രാഹുൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പരാതിയില്‍ ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു
07:00 PM (IST) Nov 28
നാവികസേനാ ദിനമായ ഡിസംബർ 3ന് ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. പൊതുജനങ്ങൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും.
06:43 PM (IST) Nov 28
കളമശ്ശേരിയിൽ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ ട്രാക്കിൽ നിന്ന് മാറ്റി. ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റിയതിനെതുടര്‍ന്ന് വന്ദേഭാരത് അടക്കമുള്ള മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്
06:26 PM (IST) Nov 28
അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും, ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവുമാണ് കോൺഗ്രസ് പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്
06:24 PM (IST) Nov 28
മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശി അബ്‌ദുൾ സലാം പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
06:11 PM (IST) Nov 28
ക്രിമിനൽ സംഘത്തെ കോണ്‍ഗ്രസ് പോറ്റി വളര്‍ത്തുകയാണെന്നും രാഹുലിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ഇനിയും പരാതിയുമായി വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണെന്നും സനോജ്
05:41 PM (IST) Nov 28
ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ 66 മരണം. കനത്ത നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് വിവരം
05:37 PM (IST) Nov 28
മുൻകൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്ന് ഷാഫി പറമ്പിൽ എംപി. ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംപി. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
05:11 PM (IST) Nov 28
രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
04:38 PM (IST) Nov 28
പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യയാണെന്നും ഫെയ്സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും രാഹുൽ.
04:29 PM (IST) Nov 28
മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയിറക്കി തുടങ്ങി. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്.
04:15 PM (IST) Nov 28
കോഴിക്കോട് തിരുവമ്പാടിയിൽ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ചെപ്പിലാംകോട് സ്വദേശിയായ സുമയുടെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവി എത്തിയത്.
04:02 PM (IST) Nov 28
വടക്കാഞ്ചേരി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരിക്കെ പെൺവാണിഭ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തു എന്നായിരുന്നു ചെർപ്പുളശ്ശേരി എസ് എച്ച് ആയിരുന്ന ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം.
04:01 PM (IST) Nov 28
കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
03:27 PM (IST) Nov 28
രണ്ടുമാസം മുൻപാണ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
03:26 PM (IST) Nov 28
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
03:22 PM (IST) Nov 28
ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിലാണ് സംഭവം. ഒന്നരമണിക്കൂറായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി.
03:10 PM (IST) Nov 28
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കിടെ ആളുകൾ മരിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേ കുറിച്ച് ഒരു അറിവുമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. 17 ബിഎൽഒ മാർ മരിച്ചിട്ടും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ലെന്നാണ് വിമർശനം
02:57 PM (IST) Nov 28
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൽമാന് വെടിവെയ്പ്പിൽ കാലിന് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൽമാൻ പൊലീസിന്റെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു.
02:53 PM (IST) Nov 28
ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമാണെന്ന് ആരോപിച്ച് സിദ്ധരാമയ്യ വിഭാഗം ഹൈക്കമാന്‍ഡിന് കത്തയച്ചു. മുഡ അഴിമതി കേസിലെ സിദ്ധരാമയ്യയുടെ പങ്ക് സൂചിപ്പിച്ച് ശിവകുമാര്‍ വിഭാഗവും തിരിച്ചടിച്ചു.
02:53 PM (IST) Nov 28
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം.
02:43 PM (IST) Nov 28
ലേബർ കോഡ് നടപ്പാക്കുന്നതിൽ കേരള സർക്കാർ കേന്ദ്രത്തിന്‍റെ ഇച്ഛയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
02:30 PM (IST) Nov 28
രാവിലെ 11 മണിയോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.
01:59 PM (IST) Nov 28
സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളിൽ കുറ്റപത്രം ഉള്ളപ്പോൾ, കോൺഗ്രസ് എംഎൽഎമാരായ എം വിൻസെന്റും എൽദോസ് കുന്നപ്പള്ളിയും ബലാൽസംഗ കേസുകളിൽ വിചാരണ നേരിടുകയാണ്. കോവളം എംഎൽഎ എം വിൻസെന്റിനെതിരെ ബലാൽസംഗ കേസിൽ കുറ്റപത്രം കോടതിയിലുണ്ട്.
01:45 PM (IST) Nov 28
23 -ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും സന്ദർശനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ
01:43 PM (IST) Nov 28
രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും രാഷ്‌ട്രീയമറിയില്ലെന്നും ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വം ഒഴിയണമെന്നും അഹമ്മദ് പട്ടേലിൻ്റെ മകൻ ഫൈസൽ പട്ടേൽ. ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
01:32 PM (IST) Nov 28
കേരളത്തിലെ സർവ്വകലാശാലകളിലെ വിസി നിയമനങ്ങളിൽ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. നിയമനത്തിനുള്ള നടപടി വേഗത്തിൽ ആക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
01:23 PM (IST) Nov 28
എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം
01:20 PM (IST) Nov 28
ശ്രീലങ്കയിൽ മരണസംഖ്യ 50 കടന്നു. ലങ്കൻ സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിലുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്.