രാവിലെ 11 മണിയോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.

മലപ്പുറം: നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരനാണ് പരിക്ക്. രാവിലെ 11 മണിയോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു. കരടി കീരന്റെ തുടക്ക് കടിച്ച് പരിക്കേൽപിച്ചു. കീരന്റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടി വിട്ട് കാട്ടിലേക്ക് ഓടി മറിഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് നിലമ്പൂര്‍ മേഖലയിൽ നിന്ന് വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കരടിയുമായുള്ള മൽപ്പിടുത്തത്തിനിടെ കീരന്‍റെ തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയും സഹോദരിയും ഓടിവന്നതിനെ തുടര്‍ന്നാണ് കരടി കീരനെ വിട്ട് ഓടിപ്പോയത്. 

നിലമ്പൂരിൽ കരടിയുടെ ആക്രമണം, ഒരാൾക്ക് പരിക്ക് | Malappuram | Bear attack