കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൽമാന് വെടിവെയ്പ്പിൽ കാലിന് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൽമാൻ പൊലീസിന്റെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു.
ദില്ലി: മധ്യപ്രദേശിൽ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൽമാന് വെടിവെയ്പ്പിൽ കാലിന് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൽമാൻ പൊലീസിന്റെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ വെടിവെപ്പിലാണ് സൽമാൻ പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നവംബർ 21നാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയാകുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സൽമാനെ ഇന്നലെ രാത്രിയാണ് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്.



